📖 *വചന വിചിന്തനം* 📖
"ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന് മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു" (ലൂക്കാ 15:20)
പാപം ചെയ്തു നാം അകന്ന് പോയാലും നമ്മെ ഉപേക്ഷിക്കാതെ മനസ്തപിച്ച് നാം തിരികെ ചെല്ലുന്നതും കാത്തിരിക്കുന്ന സ്നേഹനിധിയായ പിതാവാണ് ദൈവം. നമ്മൾ ചെയ്ത പാപങ്ങൾ എത്ര കടും ചുമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെൺമയുള്ളതാക്കി തീർക്കുവാൻ ദൈവത്തിനു കഴിയും. ചെയ്തുപോയ പാപങ്ങളെക്കുറിച്ച് ആത്മശോധന ചെയ്ത് പശ്ചാത്തപിക്കാം. പൂർണ്ണമായ മനസ്താപത്തോടെ സ്നേഹനിധിയായ പിതാവിന്റെ പക്കലേക്ക് നമുക്ക് യാത്ര ചെയ്യാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 18)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം