മഹാ പ്രവാചകനായ കർമ്മലമലയിലെ മാർ ഏലിയാ നിവ്യാ , ഏലിയ ശ്ലീവ മൂശ കാലം അവസാന വെള്ളിയാഴ്ച
പുതിയ നിയമസഭയിൽ തിരുനാളായി ആഘോഷിച്ച് ബഹുമാനിക്കുന്ന ഒരേ ഒരു പ്രവാചകനാണ് ഏലിയാ പ്രവാചകൻ. ശക്തനായ പ്രവാചകനും വലിയ പ്രാവാചകന്മാരിൽ അഗ്രഗണ്യനായും മാർ ഏലിയാ നിവ്യായെ കണക്കാക്കുന്നു. മിശിഹായുടെ ആഗമനത്തിന് മുൻപ് ഏലിയാ പ്രവാചകൻ അവതരിക്കുമെനന്നാണ് തിരുവെഴുത്ത്. അപ്രകാരം അവതരിച്ച ആളാണ് യോഹന്നാൻ മാംദാന എന്ന് നമ്മുടെ കർത്താവ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. വിഗ്രഹാരാധനക്കെതിരെ വളരെ ശക്തിയോടെ പോരാടിയ പ്രവാവാകാനായിരുന്നു പ്രാവാചകനായ ഏലിയാ. ദൈവപരിപാലനയുടെ ഉത്തമഉദാഹരണവുമാണ് മാർ ഏലിയാ നിവ്യാ. ഏലിയായുടെ കാക്കയെ അയച്ച് എന്റെ കർത്താവ് എന്നെ സംരക്ഷിക്കും എന്നൊരു ചൊല്ലു തന്നെ ആദിമ സന്യാസ സമൂഹങ്ങളിൽ ഉണ്ടായിരുന്നു. കർമ്മലമലയിലെ യോഗിയായ ഏലിയാനിവ്യായോടുള്ള ഭക്തി സുറിയാനി സഭകളിൽ പ്രത്യകിച്ച് മാറോനീത്താ സഭയിൽ പ്രബലമാണ്. ലത്തീൻ സഭയിൽ കർമ്മലീത്താക്കാരുടെ വരവോടെ ഈ ഭക്തി കൂടുതൽ പ്രചാരത്തിലായി. പൌരസ്ത്യ സുറിയാനി സഭയിൽ പ്രത്യകിച്ച് സിറോ മലബാർ സഭയിൽ ഒരു കാലം മുഴുവനും ഈ പ്രവാചകന്റെ പേരിൽ മാറ്റി വച്ചിരിക്കുന്നു. ഏലിയാകാലം . ഈ ഏലിയാക്കാലത്തിൽ പ്രത്യകിച്ച് നമ്മുടെ സന്യാസിമാർ ഏലിയാ നോബ് എന്നറിയപ്പെടുന്ന ഒരു ചെറിയ നോബ് അനുഷ്ടിച്ചിരുന്നു. ഈ നോബിന്റെയും കാലത്തിന്റെറെയും വേദശാസ്ത്രപാരായ അർഥം അനുതാപം തന്നെയാണ് ..
കൈവയ്പ് ശിശ്രൂഷയിലെ റൂഹായുടെ ആവാസവും ഏലിയാ നിവ്യായും
ഏലിയാ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടപ്പോൾ ശിഷ്യനായ ഏലീഷാക്ക് പ്രവാചകൻ തന്റെ മേലങ്കി ഇട്ട് കൊടുക്കുന്നു. ഇത് ധരിച്ച എലീഷാക്ക് ഏലിയായിൽ ഉണ്ടായിയുന്ന റൂഹായുടെ ശക്തി അതുവഴിയായി പകർന്നു എന്ന് വേദപുസത്കത്തിൽ നാം വായിക്കുന്നു. വിശുദ്ധ കൈവയ്പ് ശിശ്രൂഷയിലൂടെ മെത്രാനിൽ നിന്ന് ആർത്ഥിയിലേക്ക് ദൈവത്തിന്റെ റൂഹാ എങ്ങനെ ഇറങ്ങുന്നു എന്നുള്ള സഭയുടെ വ്യാഖ്യാനം ഈ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
കര്‍ത്താവ് ഏലിയായെ സ്വര്‍ഗത്തിലേക്ക് ചുഴലിക്കാറ്റിലൂടെ എടുക്കാന്‍ സമയമായപ്പോള്‍, ഏലിയായും എലീഷായും ഗില്ഗാലില്നിന്നു വരുകയായിരുന്നു.
ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്ക്കുക. കര്‍ത്താവ് എന്നെ ബഥേല്‍വരെ അയച്ചിരിക്കുന്നു. എന്നാല്‍, എലീഷാ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ബഥേലിലേക്കു പോയി.
ബഥേലിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവ് നിന്റെ യജമാനനെ ഇന്നു നിന്നില്‍നിന്ന് എടുക്കുമെന്നു നിനക്കറിയാമോ? അവന് പറഞ്ഞു: ഉവ്വ്, എനിക്കറിയാം. നിശ്ശബ്ദരായിരിക്കുവിന്‍.
ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്ക്കുക. കര്‍ത്താവ് എന്നെ ജറീക്കോയിലേക്ക് അയച്ചിരിക്കുന്നു. അവന് പ്രതിവചിച്ചു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ജറീക്കോയിലെത്തി.
ജറീക്കോയിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവ് നിന്‍െറ യജമാനനെ ഇന്നു നിന്നില്‍നിന്ന് എടുക്കുമെന്ന് നിനക്കറിയാമോ? അവന് പറഞ്ഞു: ഉവ്വ്. എനിക്കറിയാം; നിശ്ശബ്ദരായിരിക്കുവിന്‍.
അനന്തരം, ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്ക്കുക. കര്‍ത്താവ് എന്നെ ജോര്‍ദാനിലേക്ക് അയച്ചിരിക്കുന്നു. അവന് പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ ഇരുവരുംയാത്ര തുടര്‍ന്നു.
അവര്‍ ഇരുവരും ജോര്‍ദാനു സമീപം എത്തിയപ്പോള്‍ പ്രവാചകഗണത്തില്‍പ്പെട്ട അമ്പതുപേര്‍ അല്പം അകലെ വന്നുനിന്നു.
ഏലിയാ മേലങ്കിയെടുത്ത് ചുരുട്ടി വെള്ളത്തില്‍ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി. ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.
മറുകരെ എത്തിയപ്പോള്‍ ഏലിയാ എലീഷായോടുപറഞ്ഞു: നിന്നില്‍നിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാന്‍ എന്താണു ചെയ്തുതരേണ്ടത്? എലീഷാ പറഞ്ഞു: അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപങ്ക് എനിക്കു ലഭിക്കട്ടെ.
അവന് പറഞ്ഞു: ദുഷ്കരമായ കാര്യമാണ് നീ ചോദിച്ചത്. എങ്കിലും ഞാന്‍ എടുക്കപ്പെടുന്നതു നീ കാണുകയാണെങ്കില്‍, നിനക്ക് അതു ലഭിക്കും. കണ്ടില്ലെങ്കില്‍, ലഭിക്കുകയില്ല.
അവര്‍ സംസാരിച്ചുകൊണ്ടു പോകുമ്പോള്‍ അതാ ഒരു ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നു.
എലീഷാ അതു കണ്ട് നിലവിളിച്ചു. എന്റെ പിതാവേ, എന്റെ പിതാവേ! ഇസ്രായേലിന്റെ രഥങ്ങളും സാരഥികളും! പിന്നെ അവന് ഏലിയായെ കണ്ടില്ല. അവന് വസ്ത്രം കീറി.
2 രാജാക്കന്മാര് 2 : 1-12
- Judeson Kochuparampan
Tags:
വിശുദ്ധർ