📖 *വചന വിചിന്തനം* 📖
"എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന് എന്നെ അനുഗമിക്കട്ടെ" (യോഹ. 12:26)
മിശിഹായെ അനുഗമിക്കുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവന്റെ കുരിശ് എടുക്കാൻ നാം തയ്യാറാകണം. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന സങ്കടങ്ങളും സഹനങ്ങളും ത്യാഗങ്ങളുമാകുന്ന കുരിശുകളെ അവഗണിക്കാതെ അവ സന്തോഷത്തോടെ എടുക്കുമ്പോഴാണ് നാം യഥാർത്ഥ ക്രിസ്തു ശിഷ്യരായി മാറുന്നത്. സന്തോഷത്തോടെ കുരിശും ചുമന്ന് ക്രൂശിതനു പിന്നാലെ യാത്ര ചെയ്യാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 21)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം