എൻറെ അപ്പനും അമ്മയും എന്നെ മാമ്മോദിസമുക്കാൻ കൊണ്ടുപോയപ്പോൾ എന്തുകൊണ്ട് എനിക്ക് തോമസ് എന്ന് പേരിട്ടു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്... ഉത്തരം ഞാൻ തോമാശ്ലീഹായെ പോലെ ഒരു വലിയ ക്രിസ്തുവിൻറെ ശിഷ്യനായി തീർന്ന് ക്രിസ്തുവിനു വേണ്ടി സുവിശേഷ വേല ചെയ്യട്ടെ എന്ന് കരുതിയിട്ടൊന്നുമല്ല മറിച്ച് ഒരു കുടുംബ കലഹം ഉണ്ടാകാതിരിക്കട്ടെ എന്ന് കരുതിയിട്ടാണ്, കൃത്യമായി പറഞ്ഞാൽ നമ്മുടെ കത്തോലിക്ക ക്രിസ്ത്യൻ കുടുംബങ്ങളിൽ ആദ്യത്തെത് മകനാണെങ്കിൽ അപ്പൻറെ അപ്പൻറെ പേര് നൽകണമെന്നുള്ള (അതായത് അപ്പാപ്പന്റെ പേര് ) കീഴ്വഴക്കം നിലനിൽക്കുന്നുണ്ട്...
പലപ്പോഴും തോമസിനെക്കുറിച്ച് എല്ലാവരും പറയാറുണ്ട് സംശയരോഗിയായ തോമസ്....Doubting thomas എന്ന ഒരു ഫ്രെയ്സ് പോലുമുണ്ട്... എൻറെ പേരിൻറെ മധ്യസ്ഥൻ കൂടിയായ തോമസ് ഒരു സംശയാലു എന്ന് പറയുമ്പോൾ കേൾക്കാൻ അത്ര രസമുള്ള കാര്യമല്ല. അതുകൊണ്ട് തോമസിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഒരു ശ്രമം നടത്തി
തോമസ് എന്ന ക്രിസ്തു ശിഷ്യനെ നമ്മൾ കണ്ടുമുട്ടുന്നത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലാണ്. 21 അദ്ധ്യായങ്ങൾ മാത്രമുള്ള യോഹന്നാൻറെ സുവിശേഷം ഒരു സിനിമയുടെ കണ്ണിലൂടെ കാണുകയാണെങ്കിൽ 21 സീനുകൾ ഉള്ള മനോഹരമായ ഒരു സിനിമയാണ്. ഒരു ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് തോമസ്. നാല് സീനുകളിലാണ് തോമസിൻ്റെ Cameo ഉള്ളതെങ്കിലും തോമസിന് 3 സീനുകളിലായി 4 ഡയലോഗ് മാത്രമാണുള്ളത്. അവസാനത്തെ സീനിൽ തോമസിന് ഡയലോഗ് പോലും ഇല്ല. പക്ഷേ തോമസ് പറഞ്ഞ 4 ഡയലോഗുകളും ശരിക്കും പഞ്ച് ഡയലോഗുകൾ ആയിരുന്നു. ഒരു സംശയാലുവായ തോമയെക്കാൾ വാശിക്കാരനായ ഒരു തോമസിനെ അല്ലെങ്കിൽ അതോടൊപ്പം തന്നെ ധൈര്യശാലി ആയിട്ടുള്ള ഒരു തോമസിനെയാണ് നമ്മൾ ഇവിടെ കാണുന്നത്. ഒരു സംശയാലുവായ തോമയെക്കാൾ വാശിക്കാരനായ ഒരു തോമസിനെ അല്ലെങ്കിൽ അതോടൊപ്പം തന്നെ ധൈര്യശാലി ആയിട്ടുള്ള ഒരു തോമസിനെയാണ് നമ്മൾ ഇവിടെ കാണുന്നത്.
തോമസിൻ്റെ ആദ്യ വാശി
തോമസിനെ നമ്മൾ ആദ്യമായിട്ട് കണ്ടുമുട്ടുന്നത് (Jn 11:16) ഇവിടെയാണ്...
ലാസറിന്റെ മരണ വാർത്തയെത്തുടർന്ന് അവിടേക്ക് പോകാനയിട്ട് ക്രിസ്തു ഒരുങ്ങുമ്പോൾ മറ്റു ശിഷ്യർ ക്രിസ്തുവിനോട് പറയുന്നുണ്ട് നിന്നെ കല്ലെറിയാനായിട്ട് യഹൂദർ അന്വേഷിക്കുകയാണ് ഈയൊരു പശ്ചാത്തലത്തിലാണ് തോമസിന്റെ ആദ്യത്തെ ഡയലോഗ് വരുന്നത്, അവിടെയാണ് തോമസിൻറെ ആദ്യത്തെ വാശിയും നമ്മൾ കാണുന്നത് തോമസ് പറഞ്ഞു "അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം" ക്രിസ്തുവിനെ സ്നേഹിക്കുന്നവർക്ക് ക്രിസ്തുവിൻറെ സാന്നിധ്യം ആവശ്യമുള്ളവർക്ക് ക്രിസ്തുവിനെ കൊടുക്കണം എന്നുള്ള ഒരു വാശിയുണ്ടതിൽ.
തോമസിൻ്റെ രണ്ടാമത്തെ വാശി
രണ്ടാമതായിട്ട് തോമസിനെ നമ്മൾ കണ്ടുമുട്ടുന്നത് (Jn 14:5) താൻ പിതാവിൻറെ പക്കലേക്ക് തിരികെ പോകുകയാണെന്നും നിങ്ങൾക്കുവേണ്ടി സ്ഥലമൊരുക്കി കഴിഞ്ഞു തിരിച്ചുവരുമെന്നും ഞാൻ പോകുന്ന വഴി നിങ്ങൾക്കറിയാം എന്നൊക്കെഉള്ള ക്രിസ്തുവിൻറെ സംസാരം ശിഷ്യന്മാർക്ക് കൃത്യമായിട്ട് മനസ്സിലാകാതെ നില്ക്കുമ്പോൾ തോമസിന്റെ രണ്ടാമത്തെ ഡയലോഗ് കർത്താവേ നീ എവിടെ പോകുന്നു എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും തോമസിൻറെ രണ്ടാമത്തെ വാശിയും നമുക്ക് ഇവിടെ കാണാനായിട്ട് സാധിക്കും അറിയാനുള്ള വാശി അറിയേണ്ടത് അറിയേണ്ടവരുടെ മുഖത്ത് നിന്ന് അറിയണമെന്ന് വാശി. കൃത്യമായി പറഞ്ഞാൽ ഭാരതീയ ചിന്തയിൽ നമ്മൾ കാണുന്ന ഗുരുമുഖത്തു നിന്നു തന്നെ അറിയണം എന്നുള്ള ഒരു തിരിച്ചറിവ്.
തോമസിൻ്റെ മൂന്നാമത്തെ വാശി
മൂന്നാമതായിട്ട് തോമാശ്ലീഹായെ നമ്മൾ കാണുന്നത് (Jn 20: 28) കൂട്ടത്തിലെ എല്ലാവരും കതകടച്ച് പേടിച്ചുവിറച്ച് ഇരിക്കുമ്പോൾ തോമസ് മാത്രം അവരുടെ കൂടെ ഉണ്ടായിരുന്നില്ല അപ്പോൾ ക്രിസ്തു തു അവർക്ക് പ്രത്യക്ഷപ്പെടുകയും ചെയ്തു തോമസ് തിരിച്ചുവന്നപ്പോൾ സങ്കടത്തോടെ മനസ്സിലാക്കുന്നു ക്രിസ്തു തനിക്കുമാത്രം പ്രത്യക്ഷപ്പെട്ടില്ലെന്ന് ഇവിടെയാണ് തോമസിൻറെ മൂന്നാമത്തെ ഡയലോഗ് അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എൻറെ വിരൽ ഇടുകയും അവന്റെ എൻറെ പാർശ്വത്തിൽ എൻറെ കൈവയ്ക്കുകയും ചെയ്തതല്ലാതെ ഞാൻ വിശ്വസിക്കുകയില്ല ഇത് അവിശ്വാസിയായ തോമസിന്റെ ഡയലോഗ് അല്ല മറിച്ച് തോമസിന്റെ ഒരു വാശിയാണ് എനിക്കുവേണ്ടി മുറിയപ്പെട്ടവനെയും എനിക്ക് രക്ഷ നേടി തന്നത് അവൻറെ മുറിവുകൾ ആണെന്നുള്ള തിരിച്ചറിവിൽനിന്ന് ആ മുറിവുകൾ കാണണം എന്ന വാശി.
ഒരു കഥ പറയാം....
ബിസിനസ് ടൂറിൽ ആയിരുന്നു അപ്പൻ രാത്രിയിലെ പറയാതെ വരികയാണ് വീട്ടിലെ ഏറ്റവും ഇളയവനായ കുട്ടി അപ്പൻ വരും എന്നത് അറിയാതെ അമ്മ വീട്ടിലേക്ക് പാർക്കാൻ പോയി പക്ഷേ അന്നു രാത്രിയില് അപ്പൻ വരുകയും മറ്റു മക്കൾക്ക് കുറെ സമ്മാനങ്ങൾ നൽകുകയും ചെയ്തതിനു ശേഷം വീണ്ടും തിരിച്ച് യാത്ര പോയി പിറ്റേന്ന് അവൻ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ തൻറെ സഹോദരങ്ങളും അമ്മയുമൊക്കെ ചോക്ലേറ്റ് കൊടുത്തുകൊണ്ട് പറഞ്ഞു ഇന്നലെ രാത്രിയിലെ അപ്പൻ വന്നപ്പോൾ തന്നതാണീ ചോക്ലേറ്റ്. സന്തോഷംകൊണ്ട് ചോക്ലേറ്റ് വാങ്ങി കൂട്ടുകാരുടെ അടുത്തേക്ക് ചെന്നപ്പോൾ ചോക്ലേറ്റ് കൊടുത്തുകൊണ്ട് അവൻ പറഞ്ഞു ഇത് അപ്പൻ വന്നപ്പോൾതന്ന ചോക്ലേറ്റാണ്. അപ്പോൾ അവർ അവനോട് ചോദിച്ചു നിൻറെ അപ്പൻ വന്നത് നീ കണ്ടുവോ? ഇല്ലല്ലോ? ഇത്തരം ഒരു ചോദ്യത്തെ തോമസും മുൻകൂട്ടി കണ്ടിരുന്നു
ഉത്ഥിതനെ നീകണ്ടുവോ?
അതു കൊണ്ടാണ് അത്തരത്തിലൊരു വാശി തോമസ് പ്രകടിപ്പിക്കുന്നത് .
തോമസിൻറെ ഏറ്റവും അവസാനത്തെ ഡയലോഗ് ഇപ്രകാരമാണ് എൻറെ കർത്താവേ എൻറെ ദൈവമേ! സ്നേഹം നിറഞ്ഞ എൻറെ വാശിയുടെ മുന്നിൽ ദൈവം പോലും തോറ്റു തന്നുവെന്ന തിരിച്ചറിവിലെ നിശ്വാസമാണ് തോമസിന്റെ ഈ വാക്കുകൾ. സംശയാലുവായ ഒരു തോമസിനെക്കാൾ എനിക്കിഷ്ടം ഈ വാശിപിടിക്കുന്ന തോമസിനെയാണ്.....
കടപ്പാട്: ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരനച്ചന്റെ സൗഹൃദ സംഭാഷണങ്ങൾക്ക്
✍️Xteen Chiramel
Tags:
വിശുദ്ധർ