കർത്താവിന്റെ എഴുപത് ശിഷ്യൻമാരുടെ തിരുനാൾ
ശ്ലീഹാക്കാല൦ അവസാന വെള്ളിയാഴ്ച
ശ്ലീഹാക്കാല൦ അവസാന വെള്ളിയാഴ്ച സഭ ഈശോയുടെ എഴുപത് ശിഷ്യന്മാരുടെ ഓര്‍മ്മ ആചരിക്കുന്നു. ലൂക്കാ 10:1-24 വരെയുള്ള വാക്യങ്ങളിലാണ് ഇതിന് ആധാരമായ സംഭവം വിവരിക്കുന്നത്. ഗ്രീക്ക് ബൈബിളില്‍ ശിഷ്യന്മാരുടെ സ൦ഖ്യ 70 അല്ല 72 ആണ്. ഗ്രീക്ക് ബൈബിളില്‍ നിന്നാണ് പി. ഒ. സി ബൈബിൾ വിവർത്തനം നടത്തിയത്. അത് കൊണ്ട് പി ഒ സി യില്‍ സംഖ്യ 72 ആണ് എന്നാൽ ഹീബ്രു ബൈബിളിലും സുറിയാനി വിവർത്തനമായ പ്ശീത്തായിലു൦ 70 ആണ്. ഹീബ്രു ബൈബിൾ ലോകത്തിലെ ദേശങ്ങളെ 70 എണ്ണമായാണ് തിരിക്കുന്നത്. 70 ശിഷ്യന്മാര് അയ്ക്കപെട്ടു എന്നത് കൊണ്ട് ലോകത്തിലെ എല്ലാ ദേശങ്ങളിലേക്കുമായാണ് ശിഷ്യന്മാരെ ഈശോ അയച്ചത് എന്നാണ് മനസിലാക്കേണ്ടത്. ഈശോ യുടെ വചന൦ പ്രഘോഷിക്കാനുള്ള ഉത്തരവാദിത്തം നമുക്ക് എല്ലാവർക്കും ഉണ്ട്. ഈശോയുടെ നല്ല ശിഷ്യന്മാരായി ഈശോയെ പ്രഘോഷിക്കാ൦..
Tags:
വിശുദ്ധർ