📖 *വചന വിചിന്തനം* 📖
"എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന് എനിക്കു യോഗ്യനല്ല" (മത്താ. 10:37)
സഭ ഇന്ന് കർത്താവിന്റെ എഴുപത് ശിഷ്യൻമാരുടെ തിരുനാൾ ആഘോഷിക്കുകയാണ്. എല്ലാറ്റിനുമുപരിയായി നാം ദൈവത്തെ സ്നേഹിക്കുമ്പോൾ അവിടുത്തെ ക്രിസ്തു ശിഷ്യരായി നാം മാറുകയാണ്. നാം പൂർണ്ണ മനസ്സോടെ സ്നേഹിച്ച് പ്രാർത്ഥിക്കുമ്പോൾ അവിടുന്ന് നമ്മുടെ പ്രാർത്ഥന ശ്രവിക്കുന്നു. നമുക്ക് നമ്മെ തന്നെ ഈശോയ്ക്ക് സമർപ്പിക്കാം. പൂർണ്ണമായും അവിടുത്തെ സ്നേഹിക്കുവാനും ഈശോയോടൊപ്പം ആയിരിക്കുവാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 09)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം