1. സഭാപിതാക്കന്മാരെക്കുറിച്ചുള്ള പഠനത്തിന് പൊതുവില്‍ പറയുന്ന പേര്: പട്രോളജി.
2. സഭാപിതാക്കന്മാരുടെ നാല് സവിശേഷതകള്‍: സത്യവിശ്വാസം, വിശു ദ്ധി, പ്രാചീനത, സഭയുടെ ഔ ദ്യോഗിക അംഗീകാരം.
3. സഭാനിയമത്തിന്റെ ഏറ്റവും പുരാതന സ്രോതസ്സ്: ഡിഡാക്കേ.
4. ‘പരിശുദ്ധാത്മാവിന്റെ വീണ’ എന്നറിയപ്പെടുന്ന സഭാ പിതാവ്: വി. എഫ്രേം.
5. പാശ്ചാത്യസഭയിലെ അവസാന സഭാപിതാവ്: വി. ഇസിദോര്‍.
6. പൗരസ്ത്യസഭയിലെ അവസാന സഭാപിതാവ്: വി. ജോണ്‍ ഡമഷിന്
7. “സഭാചരിത്രത്തിന്റെ പിതാവ്” എന്നറിയപ്പെടുന്ന വ്യക്തി: കേസറിയായിലെ എവു സേബിയൂസ്.
8. പരി. കുര്‍ബാനയുടെ ദൈവശാസ്ത്രജ്ഞന് എന്നറിയപ്പെടുന്നത്: വി. ജോണ്‍ ക്രിസോസ്റ്റം
9. എ.ഡി. 190-ല്‍ കേരളം സന്ദര്‍ശിച്ച അലക്സാണ്ട്രിയന് കലാലയ സ്ഥാപകന്‍: പന്തേനൂസ്.
10. ആദ്യമായി സഭയെ “അമ്മ” എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിച്ച വ്യക്തി: തെര്‍ത്തുല്യന്‍.
11. “അപ്പസ്തോലിക പാരമ്പര്യം” എന്ന വിശ്രുത ഗ്രന്ഥത്തിന്റെ കര്‍ത്താവ്: ഹിപ്പോളിറ്റസ്.
12. ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ പിതാവ്: വി. ഇരണേവൂസ്.
13. ആദിമസഭയെ കത്തോലിക്കാസഭ എന്നു വിളിച്ചത്: അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ്.
14. മിശിഹായുടെ മരണം മുതല്‍ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലം അറിയപ്പെടുന്നത്: ശ്ലൈഹികയുഗം.
15. ത്രിത്വത്തിലെ മൂന്നാളുകളെ സൂചിപ്പിക്കുന്ന “ഹൈപ്പോസ്റ്റാസിസ്” എന്ന പദം ആദ്യമായുപയോഗിച്ചത്: ഒരിജന്‍.
16. ത്രിത്വത്തിന്റെ ദൈവശാസ്ത്രജ്ഞനായി അറിയപ്പെടുന്നത്: ദിദിമോസ്.
17. സഭയ്ക്ക് പുറമെ രക്ഷയില്ല (Extra Ecclesia Nulla Salus) എന്ന വാദം ആദ്യമായി അവതരിപ്പിച്ചത്: വി. സിപ്രിയാന്‍.
18. പേര്‍ഷ്യന്‍ യോഗി എന്നറിയപ്പെടുന്ന സഭാപിതാവ്: അഫ്രാത്ത്.
19. ക്രിസ്തീയ രക്തസാക്ഷികളുടെ ഔദ്യോഗിക രജിസ്റ്ററിന്റെ പേര്: മാര്ട്ര്യരോളജി.
20. മിലാന് വിളംബരം വഴി സഭയ്ക്ക് സ്വാതന്ത്ര്യം നല്കിയ ചക്രവര്‍ത്തി: കോണ്സ്റ്റന്റൈന് (എ.ഡി. 313ല്‍)