കോട്ടാറ്റിന്റെ ദെെവദാസന്‍
...................................................
ആന്റണി തച്ചുപറമ്പില്‍
....................................
ജൂണ്‍ 9 ഓര്‍മ്മ ദിനം
കോട്ടാറ്റിന്റെ ചരിത്ര വഴിയിലെ പുണ്യപുരുഷന് . 1896 ഡിസംബര്‍ 8ാം തിയതി ചാലക്കുടി, കോട്ടാറ്റിലെ തച്ചുപറമ്പില്‍ തറവാട്ടില്‍ ജനനം . കോട്ടാറ്റിലെ സമൂഹം സ്കൂളില്‍ അക്ഷര പഠനം. നന്മനിറഞ്ഞ കോട്ടാറ്റ് ഗ്രാമത്തിന്റെ സുകൃത വഴികളിലൂടെ സഞ്ചരിച്ച ആന്റണി , ദെെവവിളി തിരിച്ചറിഞ്ഞ് വെെദീകനാകാന് തൃശ്ശൂര്‍ സെമിനാരിയില്‍ ചേര്‍ന്നു . 1924 ഡിസംബര്‍ 22ന് പൗരോഹിത്യം സ്വീകരിച്ചു .
വചനത്തിന്റെ വഴിവിളക്കായി കര്‍മ്മഭൂമിയില്‍ പ്രകാശം വിതറി യാത്ര ആരംഭിച്ചു . കര്‍ത്താവിൻ്റെ കര്‍മ്മത്തിന്റെ വഴി ,മതം മാത്രമല്ലെന്നും ,മനുഷ്യ സ്നേഹമെന്നും തിരിച്ചറിഞ്ഞ മഹാമനസ്സ്.
1930 മുതല്‍ 1963 വരെ 33 വര്‍ഷം ആന്റണിയച്ചന് ചേലക്കരയില്‍ താമസിച്ചു.
അന്നവിടെ പളളിയില്ല, പളളി കൂടമില്ല . അവികസിതമായ ഒരു പ്രദേശം. പട്ടിണി പാവങ്ങള്‍ ജീവിത മാര്‍ഗ്ഗമില്ലാതെ അലയുന്ന കാലം ! അവരുടെ ജാതിയേതെന്നോ മതമേതെന്നോ അച്ചന് അന്വേഷിച്ചില്ല . അക്ഷര ശാലയും അതോടൊപ്പം ആതുര ശൂശ്രുഷ കേന്ദ്രവും സ്ഥാപിച്ച് പരിഷ്കൃത സംസ്ക്കാരത്തിൻ്റെ വഴി തുറന്നു .
കൊച്ചുകൊച്ചു കുടിലുകളില്‍ അച്ചന് കൊളുത്തിയ കരുണയുടെ വെളിച്ചം ഒരു ദേശത്തിന്റെ ചരിത്രമായി. ആ ദിവ്യ മനുഷ്യന്റെ മുമ്പില്‍ ആളുകള്‍ അഭയം തേടി. ആന്റണി തച്ചുപറമ്പിലച്ചന്‍ അങ്ങനെ ചേലക്കരയുടെ പ്രേഷിതനായി മാറി .
പല അത്ഭുത വര സിദ്ധിയുളള അച്ചന്റെ നന്മ കണ്ടറിഞ്ഞവരാണ് കോട്ടാറ്റുകാര്...
ചേലക്കരയുടെ പ്രകാശഗോപുരത്തിലെ വെളിച്ചം 1963 ജൂണ്‍ 9ന് അണഞ്ഞു. അച്ചന്റെ ആഗ്രഹ പ്രകാരം ഇന്ന് ചേലക്കര പളളിയില്‍ അന്ത്യവിശ്രമം കൊളളുന്നു .
അന്നു മുതല്‍ ആ കബിറടത്തില്‍ തിരികള്‍ തെളിയാന്‍ തുടങ്ങി . അവിടെ മനമുരുകി പ്രാര്‍ത്ഥിച്ചത് ക്രിസ്ത്യാനികള്‍ മാത്രമായിരുന്നില്ല .
നാനാ ജാതി മതസ്ഥര്‍ക്ക് ആന്റണി തച്ചുപറമ്പിലച്ചന്‍ സ്വര്‍ഗ്ഗത്തിലിരുന്ന് അഭയമായി !
ആരവവും പ്രചാരവുമില്ലാതെ കടന്നു പോയ ആന്റണിയച്ചന്റെ ജീവിത വഴി വിശുദ്ധമെന്ന് തിരിച്ചറിയാന്‍ തുടങ്ങി . അച്ചനിന്ന് വിശുദ്ധ പഥവിയിലേക്കുളള യാത്രയിലാണ് .
2009 ജൂൺ 9ന് ദെെവദാസനായി പ്രഖ്യാപിക്കപ്പെട്ടു .
കോട്ടാറ്റ് കാത്തിരിക്കുന്നു... ഈ പുണ്യഭൂമി ഒരു വിശുദ്ധന്റെ ജന്മഭൂമിയായി പേര് ചൊല്ലുന്നത് കേള്‍ക്കാന്‍ .
...............................
മാത്യു കവലക്കാട്ട്
...............................