😃കുഞ്ഞു വാവയൊക്കെ👶 ജനിച്ച് കഴിയുമ്പോ ഉണ്ടല്ലോ..🥰 വാവയെ കാണാനായി പലരും വരുമല്ലോ..☺️
വാവയെ 🥰ആദ്യായി കാണുമ്പോൾ പലരും കമന്റ് ബോക്സുകൾ തുറക്കുകയും ചെയ്യും😉
ദേ.. വാവേടെ മൂക്ക്👃 ശ്രദ്ധിച്ചോ?? തനി അപ്പൻ..😁 ല്ലേ?? 🤓
അമ്മയെ 🥰പോലെ തന്നെ 🤨വാവയ്ക്കും മുഖത്ത് കാക്കപ്പുള്ളിയുണ്ടല്ലോ...😃 അടിപൊളി😎
ഇത് കേൾക്കുമ്പോ🥰 അപ്പനുമമ്മയ്ക്കും പ്രത്യേകം സന്തോഷമാ😇😇
എന്റെ കുഞ്ഞ്☺️, നമ്മുടെ കുഞ്ഞ് 😘എന്നൊക്കെയുള്ള ഫീലിംങ്ങ്സിലൂടെ 🥰അവർ കടന്ന് പോവും👍
👉ഈശോയിലൂടെ നാം ദൈവത്തെ അപ്പാ എന്ന് വിളിച്ച് തുടങ്ങുമ്പോൾ, നമ്മിലും തെളിയേണ്ടതുണ്ട്,
✅അപ്പന്റെ ചില സവിശേഷതകൾ
👉ഇന്നത്തെ സുവിശേഷഭാഗത്തിൽ ഈശോ അത് എന്തൊക്കെയെന്ന് വെളിപ്പെടുത്തും
✅ശത്രുക്കളെ സ്നേഹിക്കണം, ദ്വേഷിക്കുന്നവർക്ക് നന്മ ചെയ്യണം, ശപിക്കുന്നവരെ അനുഗ്രഹിക്കണം, അധിക്ഷേപിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണം.. എന്നിങ്ങനെ..
👉ആസാദ്ധ്യമെന്ന് തോന്നും.. സാരില്ല. അതോണ്ടല്ലേ അവൻ സഹായകനെ അയച്ചത്.
👉പരിശുദ്ധാത്മാവിനാൽ നിറയാൻ ശ്ലീഹാക്കാലത്ത് നാം പ്രാർത്ഥിക്കുമ്പോൾ, തിരുസഭമാതാവ് ഓർമ്മപ്പെടുത്തുകയാണ് ക്ഷമിക്കുന്ന സ്നേഹം നമ്മിൽ രൂഢമൂലമാകണമെന്ന്
👉അത്യുന്നതന്റെ പുത്രന്മാരും പുത്രികളും ആകുന്നത് ഇങ്ങനെയത്രെ
✅നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്.
(ലൂക്കാ 6 : 36)
👉വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും നമ്മെ വേനിപ്പിക്കുന്നവരെ പ്രത്യേകം ഓർത്ത് അനുഗ്രഹിച്ച് പ്രാർത്ഥിക്കുക എന്നതാണ് കരുണയിൽ വളരാനുള്ള എളുപ്പമാർഗം
👉കുരിശിൽ കിടന്ന് മഹാഗുരു ചെയ്തതും വേറൊന്നല്ലല്ലോ
👉ആകയാൽ, പ്രാർത്ഥിക്കാമിന്ന്..
🙏അപ്പാ, എന്നെ വേനിപ്പിച്ചവരും, വേനിപ്പിച്ച് കൊണ്ടിരിക്കുന്നവരും ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല. അവരോട് ക്ഷമിക്കണേ🙏
👉നന്മ ഇണ്ടാകട്ടെ, ആമ്മേൻ
🙏🙏🙏
✌അങ്ങയുടെ രാജ്യം
.വരണമേ✌
13/06/2021, ശ്ലീഹാക്കാലം നാലാം ഞായർ, ഇന്നത്തെ വായന- ലൂക്കാ 6: 27 - 36😉