📖 *വചന വിചിന്തനം* 📖
"അവന്റെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള് വിചാരിച്ചിരുന്നു" (മര്‍ക്കോ. 5:28)
നമ്മുടെ പ്രാർത്ഥനകൾക്ക് പലപ്പോഴും ഉത്തരം ലഭിക്കാത്തതു നമ്മുടെ പ്രാർത്ഥനകളിൽ വിശ്വാസമില്ലാത്തതു കൊണ്ടാണ്. വിശ്വാസത്തോടെ നാം അർപ്പിക്കുന്ന ഒരു പ്രാർത്ഥനയും ദൈവസന്നിധിയിൽ നിന്ന് തള്ളി പോവുകയില്ല. വിശ്വാസമുള്ളവർക്കേ അത്ഭുതം കാണുവാൻ സാധിക്കൂ. രക്തസ്രാവകാരി സ്ത്രീയെ പോലെ വിശ്വാസത്തോടെ നമുക്കും പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Jun 14)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ