📖 *വചന വിചിന്തനം* 📖
"അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു" (ലൂക്കാ 2:51)
സഭ ഇന്ന് പരി. കന്യകാമറിയത്തിന്റെ വിമലഹൃദയത്തിരുനാൾ ആഘോഷിക്കുകയാണ് ഏവർക്കും തിരുനാളിന്റെ മംഗളങ്ങൾ ഏറെ സ്നേഹത്തോടെ നേർന്നു കൊള്ളുന്നു. സഹനങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ അവയെ പഴിക്കാതെ തമ്പുരാന്റെ സഹനങ്ങളോടു ചേർത്തു വച്ച് സഹിക്കുവാൻ നമുക്ക് സാധിക്കണം. അപ്പോഴാണ് സഹനങ്ങൾ അനുഗ്രഹദായകമാകുന്നത്. പരി. അമ്മയെ പോലെ എല്ലാം ദൈവത്തിന്റെ സഹനങ്ങളോടു ചേർത്തു വച്ച് ദൈവഹിതപ്രകാരം ജീവിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Jun 12)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ