സുറിയാനി പദങ്ങളും അർത്ഥങ്ങളു൦
👆പൗരസ്ത്യ സുറിയാനി അക്ഷരമാല
ആരാധനാക്രമവുമായി ബന്ധപ്പെട്ട പദങ്ങള്‍
റാസ - രഹസ്യം
കുര്‍ബാന - അര്‍പ്പണം
കൂദാശ - വിശുദ്ധീകരിക്കുന്നതിനുള്ള കര്‍മ്മം
ഓശാന - കര്‍ത്താവേ രക്ഷിക്കണമേ
പെസഹാ - കടന്നുപോകൽ
ദുക്റാന - ഓര്‍മ്മപെടുത്തൽ
സൂബാറ - അറിയിപ്പ്
ദനഹാ - സൂര്യോദയം, പ്രത്യക്ഷീകരണ൦
മദ്ബഹാ - ബലി വേദി
അനാഫൊറാ - സമര്‍പ്പണം, ഉയര്‍ത്തൽ
ഹല്ലേലുയാ - ദൈവത്തെ സ്തുതിക്കുക
പെന്തകൂസ്ത - അമ്പതാം ദിവസ൦
കാറോസുസ - പ്രഘോഷണ൦
റ൦ശ- സായാഹ്നം (സായാഹ്ന പ്രാർത്ഥന)
ലെലിയ - രാത്രി (രാത്രി പ്രാർത്ഥന)
സപ്രാ - പ്രഭാതം ( പ്രഭാത പ്രാര്‍ത്ഥന)
എന്താന - മദ്ധ്യാഹ്നം (മദ്ധ്യാഹ്ന പ്രാർത്ഥന)
സ്ലോസ - ജപ൦, പ്രാർത്ഥന
ആമ്മേൻ - അപ്രകാരം തന്നെ
ബത് ലഹേ൦- അപ്പത്തിന്റെ വീട്
മാർ - നാഥന്, വിശുദ്ധന്
ശ്ലീഹാ - ജൂലൈ അയ്ക്കപെട്ടവൻ
കാനൻ - മാനദണ്ഡ൦
റൂശ്മ - അടയാളപ്പെടുത്തൽ
മാമോദീസ - സ്നാന൦
ഹന്നാൻ - അനുഗ്രഹം, കൃപ
സഹദാ - സാക്ഷി
വെന്തിങ്ങ - വിശുദ്ധ൦
എങ്കർത്ത - ലേഖന൦
കെറിയാന - പഴയ നിയമ വായന
ഏവൻഗേലിയോൻ - സുവിശേഷം
മർമ്മീസ- സങ്കീർത്തനഗണ൦
ശൂറായ - പ്രാര൦ഭഭാഷണ൦
ശൂബാഹ - സ്തുതിഗീത൦
ഹാസാ - സഹജപ൦
ദ്ഉദ്റാന - സഹായാഭ്യർത്ഥന
ഹൂത്താമ്മ - മുദ്രവയ്ക്കൽ പ്രാർത്ഥന
കാറോയ - കാറോയ പട്ടക്കാരൻ (വായന പട്ട൦)
ഹെവുപ്പതിയാക്കോനാ - സബ് ഡീക്കൻ
മ്ശ൦ശാന - ഡീക്കൻ
ശമ്മാശാ - ശുശ്രൂഷകൻ
എപ്പിസ്കോപ്പ - മെത്രാന്
കശീശ, കഹനാ - വൈദികന്
ബേസ് സഹദേ - രക്തസാക്ഷികളുടെയു൦ വിശുദ്ധരുടെയു൦ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന സ്ഥലം
ബേസ് ഗസ്സാ - നിക്ഷേപാലയങ്ങൾ, കുർബാനയിൽ തിരുശരീര൦, തിരുരക്ത൦ എന്നിവ ഒരുക്കുന്ന സ്ഥലം
ബേസ്ദിയാക്കോൻ - സങ്കീർത്തി
ബേസ് മാമോദീസ-മാമോദീസ തൊട്ടി
സ്കാഖ്വോന - ബേമ്മയിൽ നിന്ന് കെസ്ത്രോമ വഴി മദ്ബഹായിലേക്കുള്ള വഴി
ബേമ്മ - വചന ശുശ്രൂഷ നടത്തുന്ന പീഠ൦
ഹൈക്കല - ദേവാലയത്തിലെ ആൾക്കാർ നില്ക്കുന്ന സ്ഥലം
കെസ്ത്രോമ - ഗായകസംഘം നില്ക്കുന്ന സ്ഥലം
കൂശാപ്പ - മാദ്ധ്യസ്ഥ പ്രാർത്ഥന, രഹസ്യപ്രാർത്ഥന
ദ്ഹീലത്ത് - പ്രത്യേക ഗീത൦
അന്നീദ - മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന
ഗ്ഹാന്ത - കുനിഞ്ഞു നിന്ന് ചെല്ലുന്ന പ്രാർത്ഥന