1. മെത്രാന് സംഘത്തിന്റെ തലവന്‍?
മാർപാപ്പ
2. ഇപ്പോഴത്തെ മാര്‍പാപ്പയുടെ പേര് (2021)?
ഫ്രാൻസിസ് മാർപാപ്പ
3. ഫ്രാന്‍സിസ് മാര്‍പാപ്പ എത്രാമത്തെ മാർപാപ്പയാണ്?
266
4. ആഗോള കത്തോലിക്ക സഭയില്‍ എത്ര വ്യക്തി സഭകള്‍ ഉണ്ട്?
24
5.സഭാ മുഴുവനുമായി മാർപാപ്പ നല്കുന്ന പ്രബോധനത്തിന്റെ പേര്?
ചാക്രിക ലേഖനം
6. സഭയിൽ എത്ര സാര്‍വത്രിക സുനഹദോസുകൾ ഉണ്ടായിട്ടുണ്ട്?
21
7. ആദ്യത്തെ സാര്‍വ്വത്രിക സുനഹദോസ് ഏതാണ്?
നിഖ്യാ സുനഹദോസ്
8. സഭയിൽ മെത്രാന്റെ സ്ഥാനം?
ശ്ലീഹന്മാരുടെ സ്ഥാനം
9. ആദ്യത്തെ സഭാ ചരിത്രകാരൻ?
എവുസേബിയൂസ്
10. ക്രിസ്ത്യാനികൾക്ക് സ്വാതന്ത്ര്യം നല്കിയ റോമ ചക്രവര്‍ത്തി?
കോൺസ്റ്റൻറ്റൈൻ
11. ദൈവിക വെളിപാടിന്റെ സ്രോതസ്സുകൾ?
വി. ഗ്രന്ഥം, വി. പാരമ്പര്യ൦
12. മാര്‍പ്പാപ്പയുടെ സംരക്ഷണസേന?
സ്വിസ് ഗാർഡ്
13. മതബോധനത്തിന്റെ പാപ്പ?
വി. പത്താ൦ പീയൂസ്
14. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ആദ്യമായി കൃസ്ത്യാനികൾ എന്ന് വിളിക്കപ്പെട്ടത് എവിടെ വച്ച്?
അന്തോഖ്യാ
15. ദിവ്യകാരുണ്യത്തിന്റെ പാപ്പ?
വി. പത്താ൦ പീയൂസ്
16.ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച മാര്‍പാപ്പ?
പോൾ ആറാമൻ 1964 ൽ
17. വത്തിക്കാൻ മുഖപത്രം?
ഒസ്സർവത്താരോ റൊമാനോ
18. അവസാനത്തെ സാർവത്രിക സുനഹദോസ്?
രണ്ടാം വത്തിക്കാൻ സുനഹദോസ്
19. പുനരൈക്യത്തിന്റെ പാപ്പ?
ജോൺ 23 ാമൻ പാപ്പ
20. തൊഴിലാളികളുടെ പട്ടയ൦ എന്നറിയപ്പെടുന്ന ചാക്രിക ലേഖനം?
റേരു൦ നോവേരു൦