സ്നേഹ പിതാവായ ദൈവം പുത്രനെ രക്ഷകനായി അർപ്പിച്ചു.സഹായകനായ പരിശുദ്ധാത്മാവിനെ നൽകി, മനുഷ്യഹൃദയങ്ങളെ തൊട്ട് വിശുദ്ധിയുടെ പദവിയിലേക്ക് പടി കയറുന്ന എന്റെ ഏറ്റവും സ്നേഹനിധിയായ മദർ ഷന്താൽ അമ്മയുടെ അനുഗ്രഹം യാചിക്കുന്നു. അമ്മയുമായുള്ള എന്റെ വ്യക്തിപരമായ അനുഭവം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ അതിരമ്പുഴ ഇടവകയിലെ നടു തുണ്ടത്തിൽ കുടുംബാംഗമാണ്. 1971 - 72 കാലഘട്ടങ്ങളിൽ ഞാനെന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് അതിരമ്പുഴ സെൻമേരിസ് പ്രൈമറി സ്കൂളിൽ ആണ്. അന്ന് ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അന്ന് അവിടെ ഇന്ന് ആദരിക്കുന്നഷാന്താൾ അമ്മ തന്റെ പ്രാർത്ഥനയും സാന്നിധ്യവും കൊണ്ട് ഞങ്ങളെ ധന്യമാക്കിയിരുന്നു. ഈ രണ്ടു വർഷവും എന്നും രാവിലെ 9 മണി ആകുമ്പോഴേക്കും ഞാൻ സ്കൂളിൽ എത്തും. ഒരു പ്രത്യേക കാരണമുണ്ട്. സ്കൂൾ മുറ്റത്തെ മൂന്നുനാല് ചാമ്പമരം ഉണ്ടായിരുന്നു. രാവിലെ സ്കൂളിലെത്തുമ്പോൾ പരവതാനി വിരിച്ചതുപോലെ മരത്തിൻ ചുവട്ടിൽ ചാമ്പപൂ കൊണ്ട് നിറഞ്ഞിരിക്കും. അത് ആസ്വദിക്കുന്നതിനും അല്പം കഴിക്കുന്നതിനും ഏറെ പ്രത്യേകിച്ച് ഷന്താൽ അമ്മയോട് ചേർന്നുനിന്നുകൊണ്ട് സ്കൂൾ മുറ്റത്ത് കപ്പേളയുടെ സൈഡിൽ കൈ വിരിച്ച് പിടിച്ചു, എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന പലപ്രാവശ്യം ഉരുവിടുന്നതും ഏറെ ആഗ്രഹിച്ചിരുന്നു. ഒപ്പം ഓരോ 5 എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയ്ക്ക് ശേഷവും അമ്മയുടെ സ്നേഹവും കരുതലും ത്യാഗവും പ്രാർത്ഥന യോടുള്ള തീഷ്ണതയും ചേർത്തിണക്കി പലഹാരംഞങ്ങൾക്ക് വീതിച്ചു തരുമായിരുന്നു.അത് അമ്മയുടെ അന്നത്തെ ദിവസത്തെ പ്രഭാതഭക്ഷണം ആയിരുന്നു. അമ്മ ഞങ്ങൾക്ക് സ്നേഹത്തോടെ തരുന്നത് സ്വീകരിക്കുവാൻ എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. എന്റെ കൂടെ ഏകദേശം 25 ഓളം കൂട്ടുകാരികൾ സംബന്ധിക്കു മായിരുന്നു. അത് ഒരു വലിയ അനുഗ്രഹവും ആശ്വാസമായിരുന്നു. പലഹാരം തീർന്നു കഴിയുമ്പോൾ ഞങ്ങളെ കപ്പേളയിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രാർത്ഥിപ്പിക്കുമായിരുന്നു. "എന്റെ എന്റെ ആശ്രയമേ "എന്ന സുകൃതജപം ചൊല്ലിക്കും ആയിരുന്നു. ഒരു പ്രത്യേക ദൈവിക അനുഭവം നുകരുവാൻ എനിക്ക് സാധിച്ചു. ആ കാലത്ത് എന്റെ മനസ്സിലും ഒരു കുഞ്ഞ് ആഗ്രഹം തോന്നി അമ്മയെ പോലെ ആകുവാൻ. 1972 ൽ അമ്മയുടെ മരണവാർത്ത കേട്ടപ്പോൾ ഞങ്ങൾ വളരെ ദുഃഖിതരാ യിരുന്നു. പക്ഷേ ഞങ്ങൾ അമ്മയുടെ കബറിടത്തിനു അടുത്ത് പ്രാർത്ഥിക്കുമായിരുന്നു.എങ്കിലും ഒരു ശൂന്യതഅനുഭവപ്പെട്ടിരുന്നു.പിന്നീട് ഹൈസ്കൂളിലായിരുന്നപ്പോഴും എന്നും അമ്മയുടെ അടുത്ത് പ്രാർത്ഥിക്കുവാൻ പോകുമായിരുന്നു. അതിനുശേഷം അമ്മയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബുക്കുകളിലൂടെയും താല്പര്യപ്പെട്ടിരുന്നു. ഇപ്പോൾ അമ്മ ദൈവദാസി എന്ന പദവിയിൽ ആയപ്പോൾ ഞാൻ അധികം സന്തോഷിക്കുന്നു. കാരണം ഞാൻ അനുഭവിച്ചറിഞ്ഞ സ്നേഹം ഇന്ന് ദൈവസന്നിധിയിൽ വിശുദ്ധപദവി അലങ്കരിക്കുവാൻ തിടുക്കം കൂട്ടുന്നു. ഈ അമ്മയുടെ ജീവിതത്തിൽ മറ്റുള്ളവരോടുള്ള കരുണയും സ്നേഹവും കരുതലും എനിക്ക് ഏറെ പ്രചോദനമായിട്ടുണ്ട്. എന്റെ സന്യാസ സമർപ്പണ ജീവിതത്തിന് ഒരു നിമിത്തമായി കടന്നു വന്നത് ഈ അമ്മയുടെ സ്നേഹമാണ്. അങ്ങനെ എനിക്കൊരു മിഷനറി ആകാൻ സാധിച്ചു.
അമ്മയെ എത്രയും വേഗം വിശുദ്ധപദവിയിലേക്ക് ഉയർത്തട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. എന്ന് സ്നേഹത്തോടെ.
സിസ്റ്റർ സത്യ
Sister Satya Sebastian
Sisters of the Cross of Chavanord.
Holy Cross convent
CM Nagar Pilathara
Kannur diocese
Tags:
ഷന്താളമ്മ