പൗരസ്ത്യ സുറിയാനി സഭ കൈത്താക്കാല൦ ഏഴാം വെള്ളിയാഴ്ച അനുഗ്രഹീത രക്തസാക്ഷിയായ മാർ ക്വാർദാഗ് സഹദായുടെ ദുക്റാന ആചരിക്കുന്നു.
സുറിയാനി ഭാഷയിൽ എഴുതപ്പെട്ട ക്വാർദാഗ് സഹദായുടെ ചരിത്രം എന്ന പുസ്തകത്തില്‍ നിന്നാണ് ഈ സഹദായെ കുറിച്ച് നമുക്ക് കൂടുതൽ അറിയാൻ കഴിയുന്നത്.
നാലാം നൂറ്റാണ്ടിൽ സസ്സാനിയൻ സാമ്രാജ്യത്തിലെ ഒരു കുലീന കുടുംബത്തിൽ കർദോഗ് ജനിച്ചു. ക്വർദാഗിന് 25 വയസ്സുള്ളപ്പോൾ, സാപ്പൂർ രണ്ടാമൻ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ എസ്റ്റേറ്റ് സന്ദർശിച്ചു, കാർഡാഗിന്റെ സുന്ദര രൂപവും കായികക്ഷമതയും കണ്ട് ഇഷ്ടപ്പെട്ട ചക്രവര്‍ത്തി ആദ്ദേഹത്തെ വടക്കൻ പേർഷ്യയിലെ ഒരു വലിയ പ്രദേശത്തിന്റെ ഗവർണറായി നിയമിച്ചു. അവിടെ അദ്ദേഹം അബ്ദീശോയെ കണ്ടുമുട്ടി. സൊരാസ്ട്രിയൻ മത൦ ഉപേക്ഷിച്ച് ക്വാർദാഗ് അങ്ങനെ ക്രിസ്ത്യാനിയായി.
എന്നാൽ നാട്ടിലേക്ക് മടങ്ങിയെത്തിയ ക്വർദാഗിനെ അദ്ദേഹത്തിന്റെ കുടുംബം നിരസിക്കുകയും ക്രിസ്തുമത൦ ഉപേക്ഷിക്കാത്തതിനാൽ സാപ്പൂർ രണ്ടാമന് ചക്രവര്‍ത്തി കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കുകയും ചെയ്തു. എന്നാൽ ക്വർദാഗ് ഒരു ചെറിയ സൈന്യവുമായി മലകളിലേക്ക് ഓടിപ്പോയി. അവിടെ പേർഷ്യക്കാരെ മാസങ്ങളോളം ക്വാർദാഗ് അവരെ എതിർത്തുനിന്നു. ഒരു രാത്രി വിശുദ്ധ എസ്തപ്പാനോസ് സഹദാ അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും യുദ്ധം തുടരുന്നതിനേക്കാൾ നിത്യജീവിതത്തിനായി അവന്റെ ജീവൻ നൽകുന്നതാണ് നല്ലതെന്നു൦ പറഞ്ഞു. ദൈവേഷ്ട൦ മനസിലാക്കിയ അദ്ദേഹം രാജാവിന് കീഴടങ്ങി. ആദ്യത്തെ കല്ലെറിഞ്ഞത് സ്വന്തം പിതാവായിരുന്നു എന്ന് പറയപ്പെടുന്നു. അങ്ങനെ അഡിയബീനിലെ അർബിലിൽ അദേഹം രക്തസാക്ഷിത്വ൦ വരിച്ചു. അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്നിടത്തു പിന്നിട് ഒരു ദേവാലയ൦ പണിപ്പെട്ടു.
Informative... good
ReplyDelete