സ്നേഹമുള്ളവരെ,
വി. യോഹ 8:48-59 വാക്ക്യങ്ങൾ ആണ് നമ്മുടെ ധ്യാനവിഷയം. 📖
തന്റെ ശ്രോതാക്കളായ യഹൂദർ പിശാചിന്റെ സന്തതികളാണ് എന്ന ആരോപണം യേശു ഉയർത്തിയപ്പോൾ അതിന്റെ പ്രേത്യാരോപണമായി യഹൂദർ ഉയർത്തുന്ന ആരോപണമാണ് ഇവിടെ കാണുന്നത്. യേശുവിൽ😈 പിശാചുണ്ട് എന്നതാണ് അവരുടെ വാദം. 7:20, 10:20 എന്നി ഭാഗങ്ങളിൽ ഇതേ ആരോപണം കാണാനാകും. യേശുവിൽ പിശാചുള്ളതിനാലാണ് അവൻ തങ്ങൾക്കെതിരെ സംസാരിക്കുന്നത് എന്നാണ് യഹൂദരുടെ ആരോപണത്തിന്റെ സാരം.
8:51 ൽ അവിടുന്ന് പറഞ്ഞ 'തൻ്റെ വചനം പാലിക്കുന്നവർ മരിക്കുകയില്ല' എന്ന പ്രസ്താവനയാണ് അവർക്ക് ഇടർച്ചക്കു കാരണമായത്. ബുദ്ധിമാന്യം വന്നവർ മാത്രമേ മരണമെന്ന നിത്യസത്യത്തെ നിഷേധിക്കുകയോള്ളൂവെന്നു അവർ കണക്കാക്കി. അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പൂർവപിതാക്കന്മാരും പ്രവാചകന്മാരുമെല്ലാം മരണത്തെ പുല്കിയവരാണ്.🛌 എന്നാൽ യേശു പറഞ്ഞത് നിത്യജീവനെപറ്റിയാണെന്ന സത്യം മനസ്സിലാക്കുന്നതിൽ പരാചയപ്പെടുന്ന യഹൂദരെ യേശു എടുത്തുകാട്ടുന്നുണ്ട്. നമ്മോടു കൂടുതൽ ചേർന്നു നിൽക്കുന്നവരുടെ മരണം/ വേർപാട് നമ്മെ നിത്യജീവനിലുള്ള വിശ്വാസത്തിൽ കൂടുതൽ വളർത്തുന്നുവോ എന്ന് ചിന്തിച്ചു നോക്കാം. ചൂടേറിയ വാദപ്രതിവാദം അവസാനിക്കുന്നത് വാക്കുകൾക്കു പകരം കല്ലുകൾകൊണ്ട് യെഹൂദശ്രോതാക്കൾ യേശുവിനെ നേരിട്ടുകൊണ്ടതാണ്.🤽🤽🤽♀️ താൻ സ്വയം മഹത്വപ്പെടുത്തുന്നില്ലെന്നും അവർ ദൈവമെന്നു വിളിക്കുന്ന തന്റെ പിതാവാവുതന്നെയാണ് തന്നെ മഹത്വപ്പെടുത്തുന്നതെന്നുമാണ് യേശു പറയുന്നത്. യേശുവിന്റെ മഹത്വം കുരിശിലാണ്. അത് മനുഷ്യന് മനസിലാക്കാൻ പ്രയാസമാണ്. സഹനത്തിലൂടെ മഹത്വം പ്രാപിക്കുക എന്നതാണ് പുത്രനെകുറിച്ചുള്ള ദൈവഹിതം. അതിനാൽ നമുക്കും സഹനം എന്നത് പിതാവിന്റെ അടുത്തേക്കുള്ള എളുപ്പവഴി ആണ്.നമ്മളും സന്തോഷിക്കുന്നതും ആഹ്ലാദിക്കുന്നതും മനുഷ്യരുടെ പ്രശംസാവാക്കുകൾ കേട്ടിട്ടാകരുത്. മറിച്ച് യേശുവിന്റെ വചനം പ്ര ഘോഷിക്കുമ്പോൾ ഉണ്ടാകുന്ന സഹനങൾ സ്വീകരിക്കുന്നതിൽ ആയിരിക്കണം. അവിടുത്തെ വചനമാണ് യേശു പാലിക്കുന്നത്. തോമസ് അക്വിനാസിന്റെ ഭാഷയിൽ, "ദൈവത്തിനുദൈവത്തിനു സ്വയം അറിയാവുന്നതുപോലെ യേശുവിനു ദൈവത്തെ അറിയാം". അതിനാൽ ദൈവത്തെ തനിക്കറിയില്ലെന്ന് യേശു പറഞ്ഞാൽ അത് നുണയായിത്തീരും.
8:56 ലെ വാക്യം വീണ്ടും കേൾവിക്കാരെ പ്രീകോപിതരാക്കുന്നു.😡😡😡 മിശിഹായുടെ ദിവസം കണ്ട് അബ്രഹാം സന്തോഷിച്ചു എന്നത്, യേശു ഭൂമിയിൽ ജനിച്ചിരിക്കുന്നു എന്ന സത്യവാർത്ത പാതാളത്തിൽ കഴിയുന്ന പഴയ ഉടമ്പടിയുടെ കാലത്തെ വിശുദ്ധർ അറിഞ്ഞപ്പോൾ അവർക്കുണ്ടായ സന്താഷത്തെയാണ് സൂചിപ്പിക്കുന്നത്.
തെറ്റിദ്ധാരണ എന്നത് നാലാം സുവിശേഷത്തിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്ന സാഹിത്യശൈലിയാണ്. ശ്രോതാക്കളെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട് യേശു പറഞ്ഞു: അബ്രഹാം ഉണ്ടണ്ടാകുന്നതുനു മുൻപേ ഞാനുണ്ട്. ആ പ്ര ഖ്യപനത്തെ അവർ എതിരേറ്റത് കള്ളികൾകൊണ്ടതായിരുന്നു.🤽♀️🤽♂️🤽 അതിനാൽ സത്യദൈവത്തെ പ്രഘോഷിക്കുമ്പോൾ തെറ്റിധാരണകളും കല്ലേറുകളും ഏൽ ക്കേണ്ടിവരും എന്നത് ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നുണ്ട്. ദേവാലയം പണിയേണ്ട കല്ലുകൾകൊണ്ട് ദൈവം തന്നെയായ യേശുവിനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതാണ് നാം കാണുന്നത്. യേശു അവരിൽ നിന്നും മറഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് ഈ വചനഭാഗം അവസാനിപ്പിക്കുന്നത്.
🤔നമുക്ക് ചിന്തിക്കാം, 🤔
🤔തങ്ങൾക്കു അപ്രിയമായി സംസാരിക്കുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇന്നത്തെ സമൂഹത്തിൽ യേശുവിനെപ്പോലെ ചങ്കൂറ്റത്തോടെ സത്യം വെളിപ്പെടുത്താൻ നമുക്ക് സാധിക്കുന്നുണ്ടോ???
🤔നമ്മുടെ പല ആഗ്രഹങ്ങൾക്കും ആശയങ്ങൾക്കുമെതിരെ ക്രിസ്തുവിന്റെ വചനം ശബ്ദമുയർത്തുമ്പോൾ, വചനത്തെ ഇല്ലായ്മചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ???
🤔മനുഷ്യരെക്കുറിച്ചുള്ള ഭയം ക്രിസ്തുവിന്റെ വചനം പ്രഘോഷിക്കുന്നതിൽ നിന്നും നമ്മെ പിന്തിരിപ്പിച്ചിട്ടുണ്ടോ???
Bro. Bony kattakkakathoottu
Archeparchy of Ernakulam Angamaly