വി. യാക്കോബ് ശ്ലീഹാ - ജൂലൈ 25
ശ്ലീഹന്മാരിൽ പ്രഥമ രക്തസാക്ഷിയു൦ സെബദീപുത്രന്മാരിലൊരുവനുമാണ് വി. യാക്കോബ് ശ്ലീഹാ. ശ്ലീഹന്മാരുടെ ഗണത്തിൽ രണ്ട് യാക്കോബുമാർ ഉള്ളതിനാല്‍ സെബദീ പുത്രനായ യാക്കോബിനെ വലിയ യാക്കോബ് എന്നും വിളിക്കാറുണ്ട്. മാര്‍ക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായത്തിലാണ് യാക്കോബു൦ യോഹന്നാനും അദ്യം പ്രത്യക്ഷപ്പെടുന്നത്. പത്രോസിനെയു൦ അന്ത്രയോസിനെയു൦ കണ്ടതിനുശേഷ൦ മുന്നോട്ട് പോകുമ്പോഴാണ് , വെള്ളത്തിൽ പിതാവിന്‍െറ കൂടെ ഇരുന്ന് വല നന്നാക്കുന്ന ഈ രണ്ട് സഹോദരന്മാരെ ഈശോ കാണുന്നത്. സുവിശേഷങ്ങളിൽ പല ഇടങ്ങളിലും പത്രോസ് - യാക്കോബ് - യോഹന്നാന് ത്രയങ്ങളെ കാണാം. ആദിമ സഭയിൽ ഇവര്‍ക്ക് ഉണ്ടായിരുന്ന സ്ഥാനമാണിത് സൂചിപ്പിക്കുന്നത്. പത്രോസിന്റെ അമ്മായി അമ്മയെ സുഖപെടുതേതിയപ്പോഴു൦ ജായ്റോസിന്റെ മകളെ ഉയിര്പ്പിച്ചപ്പോഴു൦ രൂപന്തീകരണ സമയത്തും ഈശോയുടെ ഗസ്തമേനിയിലെ പ്രാർത്ഥനയുടെ സമയത്തും ഇവരെ മൂന്ന് പേരെയും കാണാം.
ഈശോ ഇവരെ ഇടിമുഴക്കത്തന്റെ പുത്രന്മാർ എന്നര്‍ത്ഥമുള്ള ബൊവനെർഗസ് എന്ന് വിളിക്കുന്നതായി മർക്കോസ് രേഖപ്പെടുത്തുന്നു (3:17). ഈശോയെ സ്വീകരിക്കാൻ സമറിയാക്കാരുടെ പട്ടണം വിസമ്മതിച്ചതിനെ തുടർന്ന് കർത്താവേ സ്വര്‍ഗത്തില്‍ നിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയട്ടെ എന്ന് അവർ ഈശോയോട് ചോദിച്ചു അപ്പോൾ ഈശോ അവരെ ശാസിച്ചു. അങ്ങനെ ആയിരിക്കാം അവര്‍ക്ക് ഇങ്ങനെ ഒരു പേര് കിട്ടിയത്.
മത്തായിയുടെ സുവിശേഷം അനുസരിച്ച് സെബദീ പുത്രന്മാരുടെ അമ്മയാണ് ഈശോയുടെ അടുത്ത് വന്ന് മക്കളെ വലതുവശത്തു൦ ഇടതുവശത്തു൦ ഇരുത്തണ൦ എന്ന് ആവശ്യപ്പെടുന്നത്. എന്നാൽ മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇത് ഉന്നയിക്കുന്നത് അവർ തന്നെ ആണ്. അദ്യം എഴുതപ്പെട്ടത് മാര്‍ക്കോസിന്റെ ആയതിനാൽ അതായിരിക്കാ൦ കൂടുതല്‍ വിശ്വാസയോഗ്യ൦.
ഞാൻ കുടിക്കുന്ന പാനപാത്രത്തില്‍ നിന്ന് നിങ്ങള്‍ക്ക് കുടിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് യാക്കോബു൦ യോഹന്നാനും തങ്ങള്‍ക്ക് കഴിയു൦ എന്ന് ഉത്തരം പറഞ്ഞു. അത്തരത്തില്‍ ആദ്യമായി കര്‍ത്താവിനു വേണ്ടി സാക്ഷ്യം വഹിക്കാന്‍ ഭാഗ്യം ലഭിച്ച ആളായിരുന്നു യാക്കോബ് ശ്ലീഹാ. ഹേറോദേസ് അനുസ്മരിക്കുന്നു അഗ്രിപ്പാ രാജാവ് ക്രിസ്ത്യാനികളെ പീഡിപ്പിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. അപ്പ :12:1-2 ൽ യോഹന്നാന്റെ സഹോദരന് യാക്കോബിനെ വാളിനിരയാക്കി എന്ന് കാണാം. ഇതിൽ കൂടുതൽ ഒന്നും യാക്കോബു ശ്ലീഹായുടെ രക്തസാക്ഷിത്വത കുറിച്ചു വിവരങ്ങള്‍ ഇല്ല. സ്പെയിനിന്റെ ശ്ലീഹായാണ് യാക്കോബു ശ്ലീഹാ. സ്പെയിനിലെ സാന്തിയാഗോ ഡി കൊമ്പെസ്റ്റെല്ലാ യാക്കോബ് ശ്ലീഹായുമായി ബന്ധപ്പെട്ട പ്രസിദ്ധ തീർത്ഥാടനകേന്ദ്രമാണ്.
Tags:
വിശുദ്ധർ