Lk 7:11-23
സ്നേഹമുള്ളവരെ വിശുദ്ധ ലൂക്കായുടെ സുവിശേഷം ഏഴാം അദ്ധ്യായം 11 മുതൽ 23 വരെയുള്ള വാക്യങ്ങൾ ആണ് നമ്മുടെ ധ്യാന വിഷയം.
യേശു വിധവയുടെ മകനെ ഉയർത്തുന്നതും തുടർന്ന് സ്നാപകന് ശിഷ്യന്മാർ യേശുവിനെ സമീപിക്കുന്നതും ആണ് ഇതിലെ ഉള്ളടക്കം. വെള്ളപ്പൊക്കം, കോവിഡ് 19, വെട്ടുകിളികൾ എന്നിവ ലോകത്തിൻറെ പല ഭാഗങ്ങളിൽ മനുഷ്യനെ വരിഞ്ഞുമുറുക്കുന്ന ഈ നാളുകളിൽ ഫോൺ കോളുകളും മെസ്സേജുകളും ഒക്കെ നമ്മൾ മനപ്പൂർവ്വം ഒഴിവാക്കുകയോ അഥവാ ചോദിക്കാൻ മടിക്കുകയും ചെയ്യുന്ന ഒരു ചോദ്യമുണ്ടാകും. 'സുഖമാണോ നിനക്ക്'. കാരണം, അറിയാം അത്ര സുഖകരമല്ല കാര്യങ്ങൾ എന്ന്.
ദൈവം എവിടെ? പാതിരിമാർ ഓടിയൊളിച്ചു? അത്ഭുതങ്ങൾ സംഭവിക്കുന്ന ആരാധനാലയങ്ങൾ എവിടെ? എന്തിനു പ്രാർത്ഥിക്കണം? ദൈവം എല്ലാമറിയുന്നവൻ ആയിരുന്നെങ്കിൽ മനുഷ്യനെ ഇവയിൽ നിന്നൊക്കെ രക്ഷിക്കാമായിരുന്നു ദൈവത്തിൻറെ കണ്ണും കാതും അടിച്ചു പോയോ എന്നു, എല്ലാം ദൈവത്തിൻറെ ശിക്ഷ ആണെന്നും അതേസമയം അങ്ങനെയൊരു ദൈവമില്ലെന്നും മനുഷ്യൻ തന്നെയാണ് രക്ഷകനും എന്നിങ്ങനെയുള്ള വാദങ്ങൾ ഉന്നയിക്കുന്നവരെ പലരെയും നേരിട്ടും അല്ലാതെയും ഒക്കെ ഈ ദിവസങ്ങളിൽ നമ്മളും കണ്ടുകാണും. ഇവയൊന്നും നമ്മുടെ ഹൃദയത്തെ അവസ്ഥ മാക്കാൻ ഇടയാകാതെ ഇരിക്കട്ടെ. സത്യവചനം ധ്യാനിക്കുന്ന നമ്മൾ ഇന്നത്തെ സുവിശേഷത്തിൽ കണ്ടെത്തുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്. ഗുരുതരമായ രോഗത്തിൽ നിന്ന് മാത്രമല്ല മനുഷ്യ പരിമിതികൾക്കുള്ളിൽ നിൽക്കാത്ത മരണത്തിൽനിന്ന് പോലും നിന്നെ രക്ഷിക്കാൻ കഴിവുള്ളവണ് നിൻറെ ദൈവം എന്ന്. അവളെ 'കണ്ട്' മനസ്സലിഞ്ഞ ആണ് യേശു വിധവയുടെ മകനെ ഉയിർപ്പിച്ചത്. യേശുവിൻ പിന്നാലെ ചെന്ന് മകനെ ഉയർത്തണമെന്ന് വാശിപിടിച്ചത് സുവിശേഷം രേഖപ്പെടുത്തിയിട്ടില്ല. അങ്ങനെയെങ്കിൽ യേശുവിനോട് പ്രാർത്ഥിച്ചത് ആരായിരിക്കും? ഒരു പക്ഷേ അവളുടെ കണ്ണുനീർ ആയിരിക്കും. അവൾ വാചാല ആയിട്ടില്ല. എന്നാൽ അവളുടെ കണ്ണുനീർ, എല്ലാം അവനെ അറിയിച്ചിരുന്നു. മനുഷ്യൻറെ പരിധിക്കപ്പുറത്ത് മരണം എന്ന യാഥാർത്ഥ്യത്തിനു മുന്നിൽ, ഇന്ന് മനുഷ്യൻറെ ഉള്ളിൽ ഉയർന്നുകൊണ്ടിരിക്കുന്ന ചോദ്യങ്ങളൊക്കെ അന്ന് ആ വിധവയായ അമ്മയുടെ ഉള്ളിലും ഉയർന്നിട്ടുണ്ട് ആകാം. എൻറെ ഉള്ളറിയാൻ അരികിൽ ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ എന്ന് അവളും ആഗ്രഹിച്ച ഇരിക്കാം. 127 -സങ്കീർത്തനം പറയുന്നത് എത്രയോ സത്യം. "ഒരു വാക്ക് എൻറെ നാവിൽ എത്തുന്നതിനുമുൻപ് ദൈവമേ അത് നീ അറിയുന്നു". യേശുവും കൂടുതൽ വാചാലൻ ആയില്ല. പിന്നീട് ഉണ്ടായത് ഉയിർപ്പ് ആണ്. നിൻറെ സംശയങ്ങൾക്കും സങ്കടങ്ങൾക്കും പരാതികൾക്കും ഒക്കെ മനസ്സ് അറിയുന്നവൻ ഉത്തരങ്ങളും നൽകിയിട്ടുണ്ട്. വചനഭാഗം അവസാനിക്കുന്നത് പ്രകാരമാണ്; "എന്നിൽ ഇടർച്ച ഉണ്ടാകാത്തവർ ഭാഗ്യവാൻ". ഓർക്കുക നിൻറെ ദൈവമറിയാതെ ഈ ഭൂമിയിൽ ഒരു ഇല പോലും ചലിക്കുന്നില്ല.
നമുക്കു ചിന്തിക്കാം.
നമുക്കു ചുറ്റുമുള്ള ലോകം അസ്വസ്ഥമാകുമ്പോൾ നമുക്ക് പ്രത്യാശ ഉള്ളവരായിരിക്ക സാധിക്കുന്നുണ്ടോ?
ഈ ദിവസങ്ങളിൽ പലപ്പോഴായി ആവർത്തിച്ച് കണ്ടതും കേട്ടതുമായ കാഴ്ചകൾ മറ്റുള്ളവരെ പോലെ നമുക്കും ക്രിസ്തുവിൽ ഇടറി പോകുവാൻ കാരണമായിട്ടുണ്ടോ?
Bro. Kattakkakathoottu Antony (Bony )
Good Shepherd Major Seminary
Kunnoth