വെള്ളി
മർക്കോസ് 5:21-24 , 35 - 43
സ്നേഹമുള്ളവരെ , സമാന്തര സുവിശേഷങ്ങളിൽ പ്രതിപാദിക്കുന്ന സംഭവമാണ് ജയ്റോസിന്റെ പുത്രിയേ ഉയിർപ്പിക്കുന്നത് .മർക്കോസിന്റെ അവതരണമാണ് മത്തായിയും ലൂക്കായും അവരുടെ ഉറവിടമായി സ്വീകരിക്കുന്നതെങ്കിലും ലൂക്കായാണ് മർക്കോസിന്റെ അവതരണത്തോട് കൂടുതൽ വിശ്വസ്തത പുലർത്തുന്നത്. മത്തായി ഈ അത്ഭുതത്തിന്റെ പശ്ചാത്തലം പോലും മാറ്റിയിട്ടാണ് തന്റെ അവതരണം നടത്തുന്നത്.മാത്രവുമല്ല, മാർക്കോസിന്റെ അവതരണത്തിന്റെ സംഗ്രഹമാണ് മത്തായി അവതരിപ്പിക്കുന്നത്. ജയ്റോസിന്റെ പേര്പോലും ഒഴിവാക്കി.രോഗശാന്തി വിവരണത്തിന് ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത് . പുത്രിയെ സുഖപ്പെടുത്താൻ ആയിരുന്നു ജയ്റാസ് ഈശോയുടെ അപേക്ഷിച്ചത്. അതിനായിട്ടാണ് അവിടുന്ന് അയാളുടെ ഭവനത്തിലേക്ക് യാത്രതിരിച്ചത് .എന്നാൽ ഇതിനകം പുത്രി മരിച്ചതിനാൽ രോഗശാന്തി നൽകുന്നതിനു പകരം മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കേണ്ട സ്ഥിതി സംജാതമായി. തന്റെ പുത്രിയുടെ കൈകൾ വച്ച് അവളെ സുഖപ്പെടുത്തണമേ എന്നാണ് അയാൾ അപേക്ഷിക്കുന്നത്. അപേക്ഷ സ്വീകരിച്ച് വീട്ടിലെത്തിയപ്പോൾ കൈവെച്ചു കൊണ്ടല്ല ഈശോ അവളെ ഉയിർപ്പിച്ചത് അവളുടെ കൈ പിടിച്ചു കൊണ്ടാണ് ഉയിർപ്പിക്കുന്നത്.അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അവിടുന്ന് കൈപിടിച്ച് ഉയർത്തിക്കൊണ്ടാണ്. സമൂഹത്തിൽ എല്ലാവരും ബഹുമാനിക്കുന്ന ഇന്ന് ചിലരെ ആണ് അവരുടെ സിനഗോഗിന്റെ അധികാരികൾആയി തെരഞ്ഞെടുത്തിരിക്കുന്നത് അതുകൊണ്ട് തന്നെ ഇവിടെ പരാമർശിക്കപ്പെടുന്ന ജനസമ്മതനായ ഒരു മനുഷ്യനായിരുന്നു.സമൂഹത്തിൽ ആദരിക്കപ്പെടുന്ന ഈ സിനഗോഗ് അധികാരി ജനക്കൂട്ടത്തിന് മുൻപാകെ ഈശോയുടെ കാൽക്കൽ വീണു തന്റെ അപേക്ഷ അവിടുത്തെ പക്കൽ സമർപ്പിക്കുകയാണ് ആണ് .അയാൾ ഏറ്റവും എളിമയോടെ കൂടിയാണ് തന്റെ മകളുടെ ജീവൻ രക്ഷിക്കണമെന്ന അപേക്ഷയുമായി ഈശോയുടെ കാൽക്കൽ വീഴുന്നത്.
കുടുംബത്തിന് നീറുന്ന പ്രശ്നങ്ങൾക്ക് ഈശോ എങ്ങനെ പരിഹാരം കാണുന്നു എന്നതാണ് ഈ വചനഭാഗത്തിന്റെ പശ്ചാത്തലം.ജയ്റോസ് എന്ന സിനഗോഗ് അധികാരിയുടെ അപേക്ഷ സ്വീകരിച്ച്
അയാളുടെ ഭവനത്തിലേക്ക് പോകുന്ന ഈശോയോടും സിനഗോഗ് അധികാരിയോടും എല്ലാം കൈവിട്ടു പോയി പുത്രി മരിച്ചു കഴിഞ്ഞു.ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ല എന്ന ദൂതർ അറിയിക്കുന്നത് വിവരണത്തിന്റെ ജിജ്ഞാസ വർദ്ധിപ്പിക്കുന്നു . ഈശോയുടെ അനാസ്ഥയാണോ അതോ രക്തസ്രാവം ബാധിച്ച സ്ത്രീയുടെ ഇടപെടൽ ആണോ ആണോ ബാലികയുടെ ഭവനത്തിൽ സമയത്ത് എത്തിച്ചേരാൻ കഴിയാതെ പോയതിന്റെ കാരണം എന്ന് വായനക്കാർ ചിന്തിച്ചേക്കാം. ജയ്റോസിനെ നടുക്കുന്ന വാർത്തയുമായാണ് അവർ വന്നിരുന്നത്. അയാൾ ആരുടെ രോഗശാന്തിക്ക് വേണ്ടി ഈശോയുടെ സഹായമഭ്യർത്ഥിച്ചുവോ ആ രോഗി മരിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ഈശോയെ ബുദ്ധിമുട്ടിച്ച് ഭവനം നടത്തേണ്ടതില്ല എന്നാണ് സന്ദേശവാഹകർ അയാളെ അറിയിക്കുന്നത്. പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു. ഇനി അസാധ്യമായ ഇതിനെപ്പറ്റി ചിന്തിക്കാതെ സംസ്കാരത്തിനുള്ള ഒരുക്കങ്ങളാണ് ചെയ്യേണ്ടത് എന്നാണ് ദൂതന്മാർ അറിയിക്കുന്നത്. ജയ്റോസിനെ അറിയിച്ച സങ്കടവാർത്ത ഈശോ കേൾക്കാനിടയായി. ഇശോ കേട്ടത് അവഗണിച്ചുകൊണ്ട് അധികാരികളോട് ഭയപ്പെടാതിരിക്കുക വിശ്വസിക്കുക മാത്രം ചെയ്യുക എന്നാണ് പറഞ്ഞത്. മാനുഷിക ദൃഷ്ടിയിൽ ആ ബാലിക മരിച്ചു കഴിഞ്ഞു എന്ന് അവർക്കറിയാമായിരുന്നു അതിനാൽ അവരുടെ കൺമുമ്പിൽ കാണുന്ന യാഥാർത്ഥ്യത്തെ നിരസിച്ച ഈശോയെ അവർ വിലാപഗാനം ആലപിച്ച് പരിഹസിക്കുകയാണ്. വിലാപഗാനം നിർത്തിച്ച് അവയെല്ലാം അവിടുന്ന് വീട്ടിൽ നിന്ന് പുറത്താക്കിയ ശേഷം ബാലികയെ ഈശോ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരികയാണ്.ദൈവപുത്രനായ ഈശോയ്ക്ക് ഒന്നും വൈകി പോയിട്ടില്ലെന്നും വിശ്വാസംകൊണ്ട് സാധ്യമാകാത്തത് ഒന്നുമില്ലെന്നും സുവിശേഷകൻ ഇവിടെ എടുത്തു പറയാൻ ശ്രമിക്കുന്നുണ്ട്.
സുഖദുഃഖ സമ്മിശ്രമാണ് മനുഷ്യജീവിതം . വേദനകളും ദുഃഖങ്ങളും എല്ലാം ജീവിതത്തിൽ അനിവാര്യമാണ്.അവ നമ്മുടെ ജീവിതത്തിൽ ദൈവത്തിന് ഇടപെടാനുള്ള അവസരങ്ങളാണ് എന്ന തിരിച്ചറിവ് നമുക്ക് വളർത്തിയെടുക്കാം.നമ്മുടെ അസ്വസ്ഥതകൾ കണ്ടു മാറിനിൽക്കുന്ന ദൈവമല്ല നമുക്കുള്ളത്.പലപ്പോഴും നമ്മുടെ ദുഃഖങ്ങളിൽ, വേദനാജനകമായ നിമിഷങ്ങളിൽ നാം ദൈവത്തെ കുറ്റപ്പെടുത്താറുണ്ട്, നിരാശയോടെ ദൈവത്തെ നിരാകരിക്കാറുണ്ട് . സ്നേഹമുള്ളവരെ നമുക്ക് ചിന്തിക്കാം എന്റെ ജീവിതത്തിലെ വേദനകളിൽ ദൈവത്തിന് ഇടപെടാനുള്ള അവസരം ഞാൻ നൽകിയിട്ടുണ്ടോ എന്ന് .ജയ്റോസിനെപ്പോലെ വിശ്വാസത്തോടെ നമുക്ക് പ്രാർത്ഥിക്കാം.അപ്പോൾ അവിടുന്ന് നമ്മെ ആശ്വസിപ്പിക്കുകയും എപ്പോഴും കൂടെ ഉണ്ടായിരിക്കുകയും ചെയ്യും. ആമ്മേൻ
Bro. Ayalloor james
Good Shepherd Major Seminary
Kunnoth
Tags:
വചന വിചിന്തനം