🕯️🕯️🕯️💒🕯️🕯️🕯️മിശിഹായിൽ ഏറ്റവും സ്നേഹം നിറഞ്ഞ വരെ,
എല്ലാവർക്കും ഈശോയുടെ തിരുഹൃദയ തിരുനാളിന്റെ മംഗളങ്ങൾ ഒത്തിരി സ്നേഹത്തോടെ നേർന്നുകൊള്ളുന്നു.
ഈശോയുടെ തിരുഹൃദയ തിരുനാൾ ദിനത്തിൽ സഭാ മതാവ് നമുക്ക് നല്കുന്ന വചനഭാഗം യോഹന്നാന്റെ സുവിശേഷം 19ാം അദ്ധ്യയം 31-35 വെരെയുള്ള വാക്യങ്ങളാണ്. ഇവിടെ നാം കാണുന്നത് ഇശോയുടെ തിരുഹ്യദയം കുത്തി പിളർക്കപ്പെടുന്നതാണ്.
വചനഭാഗത്തിൽ കാണാൻ സാധിക്കും ഇശോയുടെ കൂടെ കുരിശിൽ തറയ്ക്കപ്പെട്ടിരിക്കുന്നവരുടെ ശരീരങ്ങൾ താഴെയിറക്കാൻ വന്ന പടയാളികൾ ഇശോയുടെ കൂടെ കുരിശിൽ തറയ്ക്കപ്പെട്ടവരുടെ കാലുകൾ തകർത്തു. എന്നാൽ ഈശോ മരിച്ചു കഴിഞ്ഞതിനാൽ ഈശോയുടെ കാലുകൾ അവർ തകർത്തില്ല. എന്നാൽ പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തം കൊണ്ട് കുത്തി . അതിൽ നിന്നു രക്തംവും വെള്ളവും പുറപ്പെട്ടു (19; 39). തിരുവെഴുത്ത് പൂർത്തിയാക്കാൻ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചതെന്ന് സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നു. ഈശോയെ പുതിയ പെസഹാ കുഞ്ഞാടായി അവതരിപ്പിക്കുന്ന സുവിശേഷകൻ പെസഹാക്കുഞ്ഞാടുകളുടെ അസ്ഥികൾ തകർക്കപ്പടാതെ സൂക്ഷിക്കപ്പെടണമെന്ന പഴയനിയമ കല്പന ഒർമിപ്പിക്കുന്നു. (പുറ:12;46 ) . മുപ്പത്തിനാലാം വാക്യത്തിൽ, പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തം കൊണ്ടു കുത്തി, ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു.
ഇവിടെ നമ്മൾ വയിക്കുന്ന വചനഭാഗത്തു നിന്ന്, രക്തത്തിന് ഒരു ക്രിസ്തു കേന്ദ്രീകൃത അർത്ഥംവും, വെള്ളത്തിന് ഒരു പരിശുദ്ധത്മാ കേന്ദ്രീകൃത അർത്ഥംവും ഉണ്ട്. രക്തം ജീവനെ സൂചിപ്പിക്കുന്നു. അതായത് ഈശോയുടെ മരണം ഈ ലോകത്തിന് ജീവൻ നൽക്കി എന്നർത്ഥം , വെള്ളം പരിശുദ്ധത്മാവിനെ സൂചിപ്പിക്കുന്നു. രക്തവും വെള്ളവും പരിശുദ്ധന്മാവിലൂട സഭയിൽ പുറപ്പെട്ടു അനുഭവവെദ്യമാകുന്ന ക്രിസ്തുവിലുള്ള ജീവന്റ സമൃദ്ധ്യയെ സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ കണ്ണുകളില്ലൂടെ നോക്കുന്നവർക്ക് ക്രിസ്തുവിന്റ മരണം ആത്മവും ജീവനും പ്രദാനം ചെയ്യുന്നതാണ്.
സഭാ പിതാക്കന്മാർ ഈ സംഭവത്തിന് കൂദാശപരമായ ഒരു വ്യാഖ്യാനമാണ് നല്കുന്നത്. മണവാളനായ മിശിഹായുടെ പാർശ്വത്തിൽ നിന്നും അവിടുത്തെ മണവാട്ടിയായ സഭയും, സഭയുടെ കൂദാശകളും അവിർഭവിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു. പാപത്തിൽ മനുഷ്യകുലത്തിന്റെ മാതാവായ ഒന്നാം ഹവ്വ ഒന്നാം ആദത്തിന്റെ പാർശ്വത്തിൽ നിന്നും പുറപ്പെടുന്നു (ഉൽപ്പ : 2; 22). അതുപൊലെ രക്ഷാകര പ്രവർത്തനത്തിൽ മനുഷ്യ കുലത്തിന്റെ മാതാവായ സഭ - രണ്ടാം ഹവ്വ രണ്ടാം ആദമായ മിശിഹായുടെ പാർശ്വത്തിൽ നിന്നും പുറപ്പെടുന്നു. സഭ തന്നെ മിശിഹായുടെ കൂദാശയാണ്. കൂദാശകളിലൂടെയാണ് സഭയാകുന്ന അമ്മ മക്കളെ അരൂപിയിൽ ജനിപ്പിച്ച് വളർത്തുന്നത്. രക്തവും വെള്ളവും പരി.കുർബാനയെയും മാമ്മേദിസയെയും യഥാകർമ്മം സൂചിപ്പിക്കുന്നു. മാമോദീസയിലൂടെ മക്കളെ അരൂപിയിൽ ജനിപ്പിച്ച് പരി.കുർ ബാനയിലൂടെ മക്കളെ അരൂപിയിൽ വളർത്തുന്ന സഭാ മിശിഹായുടെ പാർശ്വത്തിൽ നിന്നും പുറപ്പെട്ടുന്നു എന്ന് ഈ സംഭവം സൂപിപ്പിക്കുന്നു.
മനുഷ്യരോടുള്ളസ്നേഹത്തിന്റെ പ്രതീകമായ ഹൃദയമാണ് തിരുഹൃദയ ഭക്തിയുടെ വിഷയം. ഈ ഭക്തി പതിനൊന്നാം ശതാബ്ദം മുതൽ പ്രകടമാകാൻ തുടങ്ങിയിരിക്കുന്നു. ഈ പ്രത്യേക ദിവസം തെരഞ്ഞെടുത്തത് ഈശോ തന്നെയാണെന്ന് മാർഗരറ്റ് മേരി അലക്കോക്ക് എന്ന പുണ്യവതിക്ക് ലഭിച്ച വെളിപാടുകളിൽ നിന്ന് വ്യക്തമാണ്. മാർസെയിലെ വന്ദ്യയായ ആൻ മുഗ്ദലെയിൻ റാമുസത്ത് (+1713 )തിരുഹൃദയ ഭക്തിയുടെ പ്രചരണത്തിന് വളരെയേറെ പ്രോത്സാഹനം നൽകി.1856 തിരുഹൃദയ തിരുനാൾ സാർവത്രിക സഭയിൽ ആഘോഷിക്കണമെന്ന് മാർപാപ്പ നിശ്ചയിച്ചു.1899 പതിമൂന്നാമൻ മാർപാപ്പ മനുഷ്യ വർഗ്ഗത്തെ മുഴുവൻ ഈശോയുടെ തിരുഹൃദയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.
യേശുവിൻറെ ഹൃദയം ദിവ്യ സ്നേഹത്തിന്റെ ഇരിപ്പിടവും ഉറവിടവുമാണ്. ലോകത്തെ മുഴുവൻ സ്നേഹിക്കുന്ന ഹൃദയമാണ്. ത്രിത്വൈകസ്നേഹശക്തി മിശിഹായുടെ ഹൃദയ ഭാഗത്തിലൂടെയാണ് ലോകത്തിന് വെളിപ്പെടുത്തിയിരിക്കുന്നത്. സ്നേഹത്തിന് വിരുദ്ധമായതൊന്നും മിശിഹായുടെ ഹൃദയത്തിൽ ഇല്ല ,സ്നേഹം മാത്രമാണ് ആ ഹൃദയത്തിൽ . നമ്മുടെ ഹൃദയവും ഇപ്രകാരം ദൈവീക സ്നേഹത്തിന്റെ നിറവായി മാറേണ്ടിയിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം , മിശിഹായുടെ മാധുര്യമേറുന്ന തിരുഹൃദയമേ എന്നെ സ്നേഹം ആക്കി മാറ്റണമെ എന്ന് . ഈശോയുടെതിരുഹൃദയ ഭക്തിയുടെ ഇവിടെ പ്രകടമായ രൂപമാണ് തിരുഹൃദയ ജപമാല. അതിൽ നാം പ്രാർത്ഥിക്കുന്നു മിശിഹായുടെ തിരുരക്തമേ എന്നെ ലഹരിപിടിപ്പിക്കണമേ, മിശിഹായുടെ തിരുവിലാവിൽ വെള്ളമേ എന്നെ കഴുകണമേ എന്ന്. ഹൃദയത്തിൽ നിന്ന് പുറപ്പെട്ട രക്തവും വെള്ളവും പാപമോചനവും രക്ഷയും സൗഖ്യവും പ്രദാനം ചെയ്യുന്നതാണ. നമ്മെ വിശദീകരിക്കുവാൻ കഴിയുന്ന മിശിഹായുടെ തിരുരക്തത്താൽ കഴുകപെടാൻ നമുക്ക് ആഗ്രഹിച്ചു പ്രാർത്ഥിക്കാം.ഈശോയുടെ ഹൃദയം കരുണയുടെ നിറവാണ്. ഇശോയുടെ ഹൃദയത്തിൽ നീതിമാന്മാർ എന്നപോലെ പാപികൾക്കും വേദനിക്കുനവർകും മുറിവേറ്റവർകും അനുദിനഅധ്വാവാന ഭാരത്താൽവലയുനവർകും അനാഥനുംദരിദ്രർകും എല്ലാവർക്കും ഇടമുണ്ട്. ഇശോയുടെഹൃദയം എല്ലാവർക്കുമായി തുറക്കപ്പെട്ടതാണ്, ക്രിസ്ത്യാനിക്കും അക്രൈസ്തവനും ആ കാരുണ്യഹൃദയത്തിൽ ഇടമുണ്ട്. നമ്മുടെഹൃദയങ്ങളും മിശിഹായുടെ കരുണാർദ്രഹൃദയം പോലെ എല്ലാവർക്കുമായി തുറക്കപ്പെട്ടതാകാൻ ഈ തിരുഹൃദയ തിരുനാൾദിനത്തിൽ അതിൽ നമുക്ക് പ്രാർത്ഥിക്കാം. ഇശോയുടെ തിരുഹൃദയത്തിൽനിന്നുമാണ് ദൈവികരഹസ്യങ്ങളും സത്യങ്ങളും ആഴത്തിൽമനസ്സിലാക്കാൻസാധിക്കുന്നത് .
*നമുക്ക്* *ചിന്തിക്കാം*
1. നമ്മുടെ ഏതെങ്കിലും പ്രവർത്തികൾ കൊണ്ട് ഈശോയുടെ ഹൃദയം വേദനിപ്പിച്ചിട്ടുണ്ടോ. ഈ പ്രത്യേക സാഹചര്യത്തിൽ നമ്മൾവീട്ടിൽ ആയിരിക്കുമ്പോൾ നമ്മുടെ പ്രവർത്തികൾമുലം ഈശോയുടെ തിരുഹൃദയത്തിന്മുറിവേൽക്കപ്പെടാൻ ഇടയായോ?
2. എന്റെ ഹൃദയത്തിൽ ഈശോയുടെ ഹൃദയം പോലെ എല്ലാവർക്കും സ്ഥാനം നൽകിയിട്ടുണ്ടോ എന്ന് വിചിന്തനം ചെയ്യാം?
ഈശോയുടെ ഹൃദയം ക്ഷമയുടെ നിറവാണ്. യൂദാസിനെ സ്നേഹിതാ എന്ന് വിളിക്കുകയും തള്ളിപ്പറഞ്ഞ പത്രോസിനെസഭയുടെഅമരക്കാരനായി ഉയർത്തി അവനാണ് മിശിഹാ . നമ്മുടെഹൃദയത്തിൽ ആരോടെങ്കിലും ദേഷ്യമോ വെറുപ്പോ അസൂയ വഞ്ചനയോ,ഉണ്ടോയെന്ന് എന്ന്പരിശോധിക്കാം.
നമുക്ക് പ്രാർത്ഥിക്കാം *ഈശോയുടെ* *മാധുര്യമുള്ള* *തിരുഹൃദയമേ* *എന്റെ* *ഹൃദയം* *അങ്ങേ* *ദിവ്യഹൃദയം* *പോലെ* *ആകണമേ* . ആമേൻ.
Bro. Thonnammackal John (saiji)
Good Shepherd Major Seminary
Kunnoth saijithonnammackal@gmail.com