ഒരു ക്രിസ്ത്യാനിയുടെ ഭാഗ്യം.
ഒരു മനുഷ്യനു എത്ര അമ്മമാര്‍ ഉണ്ട്? നമ്മുടെ ഉത്തരം ഒന്ന് എന്നായിരിക്കും. ജീവശാസ്ത്രപരമായി ഉത്തരം ശരിയാണ്. ഗർഭധാരണശേഷി ഇല്ലാത്തവരും ബീജം ദാനം സ്വീകരിക്കുന്ന സന്ദര്‍ഭങ്ങളിൽ കാര്യം കുറച്ചു കൂടി സങ്കീര്‍ണ്ണമാകു൦. എന്നാൽ മാമോദീസ സ്വീകരിച്ചു ക്രിസ്തുവിനെ അനുഗമിക്കുന്ന ഒരാള്‍ക്ക് മൂന്ന് അമ്മമാര്‍ ഉണ്ട്. അതെങ്ങനെ എന്ന് നമുക്ക് നോക്കാം. ഒന്നാമതായി ശാരിരികമായി ജന്മം നല്‍കി വളർത്തുന്ന അമ്മ. രണ്ടാമത്തെ അമ്മ പരിശുദ്ധ കന്യകാമറിയമാണ്. യേശു തന്‍െറ അമ്മയും താന്‍ സ്‌നേഹി ച്ചശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്‌ത്രീയേ, ഇതാ, നിന്‍െറ മകന്‍ .
അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്‍െറ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.(യോഹന്നാന്‍ 19 : 26-27). കര്‍ത്താവായ ഈശോ നമുക്ക് നൽകിയ അമ്മയാണ് പരിശുദ്ധ കന്യാമറിയം. നമുക്ക് മൂന്നാമതൊരു അമ്മ കൂടി ഉണ്ട്. അത് നമ്മുടെ മാതാവായ തിരു സഭയാണ്. സഭാപിതാവായ വി. സിപ്രിയാൻ ഇങ്ങനെ പഠിപ്പിക്കുന്നു. "സഭ മാതാവായിരിക്കാത്ത ഒരാള്‍ക്ക് ദൈവം പിതാവ് ആയിരിക്കുകയില്ല".മാതാവിനെ ആരാണ് ഇഷ്ടപ്പെടാത്തത്? നമുക്ക് ദൈവം നല്‍കിയ ഈ ഭാഗ്യാവസ്ഥയെക്കുറിച്ച് നമുക്ക് നന്ദി ഉള്ളവരാകാ൦. 🙏
ജോസഫ് പൊന്നാറ്റിൽ
21 മെയ് 2020