കുരിശു വരക്കുന്നതിനെപ്പറ്റി ആദിമ സഭാപിതാക്കന്മാര്
*ആദിമ സഭാപിതാക്കന്മാര് കുരിശുവരച്ചിരുന്നു. അതവര്‍ക്ക് വലിയ കോട്ടയും പരിചയും ആയിരുന്നു.*
1) “യാത്ര തുടങ്ങുമ്പോഴും പുറത്തേക്കു ഇറങ്ങുമ്പോഴും അകത്തേക്ക് കയറുമ്പോഴും വസ്ത്രങ്ങള്‍ ധരിക്കുമ്പോഴും ചെരുപ്പ് ധരിക്കുമ്പോഴും കുളിക്കുന്നതിനു മുന്‍പും ഇരിക്കുമ്പോഴും വിളക്കുകള്‍ തെളിക്കുമ്പോഴും എല്ലാറ്റിനും മുന്‍പ് ഞങ്ങള്‍ കുരിശു വരയ്ക്കുന്നു” (തെര്‍ത്തുല്യന്‍ , The Chaplet, AD 160-240)
2) “നിങ്ങള്‍ കുരിശിന്റെ ശക്തിയെ കാണും എന്ന് പറഞ്ഞ് അദ്ദേഹം പീഡിതരുടെമേല്‍ കുരിശു വരച്ചു. അക്ഷണം അവര്‍ എഴുന്നേറ്റു നില്‍ക്കുകയും നല്ല മനസ്സോടെ ദൈവത്തെ സ്തുതിക്കുകയും ചെയ്തു” (അത്താനാസിയോസ്, Life of St Anthony, AD 296-373)
3) “സ്വയം കുരിശുവരച്ചശേഷം ധൈര്യമായി പോകുക….” (അത്താനാസിയോസ്, Life of St Anthony, AD 296-373)
4) “നിങ്ങള്‍ ഒരു പരിഹാസിയുടെ വാക്കുകള്‍ കേട്ടാല്‍, നിങ്ങള്‍ അത് ആഗ്രഹിക്കുന്നില്ലെങ്കില്‍, സ്വയം കുരിശുവരച്ചശേഷം ഒരു മാനെന്ന പോലെ അവനില്‍ നിന്ന് അതിവേഗം ഓടി രക്ഷപെടുക. ” (മോര് അഫ്രേം, On Admonition and Repentance, AD 306-373)
5) “മകനേ, ജീവനുള്ള കുരിശിന്റെ അടയാളത്താല്‍ നിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും മുദ്രവക്കുക. കുരിശുവരയ്ക്കാതെ വീടിന്റെ വാതിലില്‍ നിന്ന് പുറത്തേക്കു നീ കടക്കരുത്. ഭക്ഷിക്കുമ്പോള്‍ ആകട്ടെ കുടിക്കുമ്പോള്‍ ആകട്ടെ, ഉറക്കത്തില്‍ ആകട്ടെ നടക്കുമ്പോള്‍ ആകട്ടെ, വീട്ടില്‍ ആകട്ടെ വഴിയില്‍ ആകട്ടെ, വിനോദ കാലത്താകട്ടെ, ഈ അടയാളത്തെ അവഗണിക്കരുത്. എന്തുകൊണ്ടെന്നാല്‍ ഇതുപോലുള്ള ഒരു സംരക്ഷണം വേറെ ഇല്ല. ഇത് നിനക്ക് ഒരു കോട്ടയും പരിചയും ആയിരിക്കും. നന്നായി ആചരിക്കാന്‍ ഇത് നിന്റെ മക്കളെ പഠിപ്പിക്കുകയും ചെയ്യുക.” (മോര് അഫ്രേം, On Admonition and Repentance, AD 306-373)
6) ക്രൂശിക്കപ്പെട്ടവനെ ഏറ്റുപറയാന്‍ നാം ലജ്ജിക്കരുത്. നെറ്റിമേലും എല്ലാറ്റിന്മേലും; അതായത് ഭക്ഷിക്കുന്ന ആഹാരത്തിന്മേലും കുടിക്കുന്ന പാനപാത്രത്തിന്മേലും അകത്തേക്ക് കയറുമ്പോഴും പുറത്തേക്കു പോകുമ്പോഴും ഉറങ്ങുന്നതിനു മുന്‍പും കിടക്കുന്നതിനു മുന്‍പും എഴുന്നേറ്റ ശേഷവും യാത്രയില്‍ ആയിരിക്കുമ്പോഴും വിശ്രമിക്കുമ്പോഴും ധൈര്യത്തോടെ നമ്മുടെ വിരലുകള്‍ കൊണ്ട് നാം കുരിശുവരയ്ക്കണം. (യെരുശലെമിലെ സിറിള്‍, Catechetical Lecture, AD 315-386)
7) അതുകൊണ്ട് കര്‍ത്താവിന്റെ കുരിശിനെക്കുരിച്ചു നാം ലജ്ജിക്കരുത്. ചിലര്‍ അത് രഹസ്യമായി ചെയ്യുന്നു. എന്നാല്‍ നീ പരസ്യമായി നിന്റെ നെറ്റിയില്‍ കുരിശുവരയ്ക്കുക. അതുകൊണ്ട് പിശാചുക്കള്‍ ആ രാജമുദ്ര കണ്ടിട്ട് നിന്നില്‍ നിന്ന് ഭയന്ന് ഓടിക്കൊള്ളും. ഭക്ഷിക്കുമ്പോഴും കുടിക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കുമ്പോഴും നടക്കുമ്പോഴും ഓരോ വാക്കിലും ഓരോ പ്രവര്‍ത്തനത്തിലും കുരിശുവരയ്ക്കുക. (യെരുശലെമിലെ സിറിള്‍, Catechetical Lecture, AD 315-386)
8) ഈ സമയത്ത്, വിശ്വാസപ്രമാണം അവസാനിപ്പിക്കുമ്പോള്‍ ഞങ്ങള്‍ നെറ്റിമേല്‍ കുരിശുവരയ്ക്കുന്നു. (തൈറാന്നിയസ്, Apology BOOK 1 par 5 , AD 340-410)
9) നിങ്ങളുടെ ഹൃദയ വാതിലുകളെ അടച്ചു നെറ്റിമേല്‍ പതിവായി കുരിശിനാല്‍ മുദ്രവയ്ക്കുക. (ജെറോം, Letter 130, AD 347-420)
Tags:
ആധ്യാത്മികത