📜മത്തായി 20:20-28
"അനേകർക്ക് *മോചനദ്രവ്യമായി* സ്വജീവൻ കൊടുക്കാനും വന്നിരിക്കുന്നപോലെതന്നെ" (28)
ഈശോയുടെ മരണത്തിലൂടെ അനേകർക്ക് മോചനം ലഭിക്കുകയാണ്.
സെമിറ്റിക്ക് ശൈലിയില്‍ അത് എല്ലാവരെയുമാണ് സൂചിപ്പിക്കുന്നത്.
👉 ഏശയ്യ 53:12
“എന്നിട്ടും *അനേകരുടെ* പാപഭാരം അവന് പേറി ;അതിക്രമങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിച്ചു"
👉 "അതുപോലെതന്നെ മിശിഹായു൦ *അനേകരുടെ* പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു."
ഹെബ്രായര്‍ 9 : 28
💡തന്റെ തിരുരക്തത്താലാണ് ഈശോ
നമ്മെ പാപത്തിന്റെ കടത്തിൽ നിന്ന് മോചിച്ചത്.
💡 എല്ലാവർക്കും വേണ്ടിയാണ് ഈശോ മരിച്ചത് എങ്കിൽ തീർച്ചയായും എനിക്ക് വേണ്ടി കൂടി ആണ്.
😇 ഇനി മുതൽ പുതിയ ജീവിതം ഞാൻ നയിക്കും. പഴയ തിന്മകളെ ഞാൻ ഒരിക്കലും ആവര്‍ത്തിക്കുകയില്ല
🗓️നോമ്പുകാല൦ അഞ്ചാ൦ വെള്ളിയാഴ്ച
Tags:
വചന വിചിന്തനം