ജീവിത നിയമം Lex vivendi 2
അവന് പറഞ്ഞു: പ്രാര്‍ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തുപോവുകയില്ല.
മര്‍ക്കോസ് 9 : 29
ഒരു വ്യക്തിയുടെ ശരീരത്തെയും പ്രവര്‍ത്തനങ്ങളെയും സാത്താന് സ്വന്തമാക്കി ആവസിക്കുകയു൦ നിയന്ത്രിക്കുകയു൦ ചെയ്യുന്ന അവസ്ഥയാണ് പിശാചുബാധ. ഈശോയുടെ നാമത്തിലു൦ സഭയുടെ അധികാരത്തിലു൦ പരസ്യമായാണ് പിശാചുബഹിഷ്കരണ൦ നടത്തുന്നത്. മാമോദീസ വേളയില്‍ ലളിതമായ പിശാച് ബഹിഷ്കരണം നടക്കുന്നു. ഗൗരവമായ പിശാച് ബഹിഷ്കരണം സഭയുടെ നിയമങ്ങൾ കണിശമായി പാലിച്ചു കൊണ്ട് മെത്രാന്റെ അനുവാദത്തോടെ മാത്രമേ വൈദികന് ചെയ്യാൻ പാടുള്ളു.
പിശാചിന്റെ അക്രമങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
ഈശോയിലു൦ അവിടുത്തെ പരിശുദ്ധിയിലു൦ ശ്രദ്ധ കേന്ദ്രീകരിക്കുക
വ്യക്തിപരമായ പ്രാർത്ഥനയിലു൦ കുടുംബപ്രാർത്ഥനയിലു൦ വീഴ്ച വരുത്താതിരിക്കുക
കൃത്യനിഷ്ഠയോടെ കുമ്പസാരവും വി. കുർബാനയു൦ സ്വീകരിക്കുക
മനപൂർവവു൦ ആവര്ത്തിച്ചു൦ ചെയ്യുന്ന പാപങ്ങളിൽ നിന്ന് ഒഴിഞ്ഞ് നില്ക്കുക
പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുക
സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലുക
പക്വതയു൦ വിശുദ്ധിയുമുള്ള ആത്മീയ ഉപദേശകനുണ്ടായിരിക്കുക
Tags:
മതബോധന൦