✨ *ഇന്ന് ദനഹാക്കാലം ഏഴാം വെള്ളി - മലങ്കര ഇടവകയുടെ മദ്ധ്യസ്ഥനായ ആവൂൻ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന.*
മ്ശീഹാമാർഗ്ഗം പകർന്നുനൽകാൻ വിദൂര ദേശത്ത് നിന്നും ഹെന്ദോയിലെ (ഇന്ത്യ) മലങ്കര (കേരളം) നാട്ടിൽ എത്തി, ഇവിടെ മാർഗ്ഗം സ്ഥാപിച്ച്, നമ്മെ വിശ്വാസത്തിൽ ജനിപ്പിച്ച നമ്മുടെ പിതാവായ മാർത്തോമ്മാ ശ്ലീഹായുടെ ദനഹാക്കാലത്തെ ഓർമ്മ..... 👑
മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസത്തിൻ്റെ വലിയൊരു പ്രതിഫലനമാണ് ഈ തിരുനാൾ. ഏക ഇടയൻ്റെ കീഴിലുള്ള ഏക നസ്രാണി ഇടവക (സഭ).
സഭ എന്നോ രൂപത എന്നോ ഉള്ള വേർതിരിവുകൾ ഒന്നുമില്ലാത്ത ഒരൊറ്റ സഭ, ഒരേ പള്ളിയും ഒരേ മാർഗ്ഗവും...... 🕊️
ഇന്നേദിവസം, നസ്രാണികളുടെ ഒരുമയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം....... പലതായി ഭിന്നിച്ച് പോയ നമ്മുടെ സഭ ഒന്നാകാൻ മലങ്കര ഇടവകയുടെ മദ്ധ്യസ്ഥനായ ആവൂൻ മാർത്തോമ്മാ ശ്ലീഹായുടെ പ്രാർത്ഥന നമുക്ക് അപേക്ഷിക്കാം....... 🙏
ദനഹാക്കാലത്തെ അറൂവ്താ (വെള്ളിയാഴ്ച) കളിൽ മ്ശീഹായെ നമുക്ക് കാണിച്ചുതന്ന പിതാക്കന്മാരെയാണ് പൗരസ്ത്യ സുറിയാനി പാരമ്പര്യം അനുസരിച്ച് നാം അനുസ്മരിക്കുന്നത്. അതിനാലാണ് മാർത്തോമ്മാ ശ്ലീഹായെ നാം ദനഹാക്കാലത്തെ അറൂവ്തായിൽ അനുസ്മരിക്കുന്നത്. 💕
_ഈശോയെ ലോകത്തിൽ പ്രഘോഷിച്ച വിശുദ്ധരായ പിതാക്കന്മാരെയാണ് ദനഹാക്കാലത്തിലെ വെള്ളിയാഴ്ചകളിൽ പൗരസ്ത്യ സുറിയാനി സഭ അനുസ്മരിക്കുന്നത്._ ❣️
Tags:
ആരാധന ക്രമ൦