ദനഹാക്കാലം അഞ്ചാം വെള്ളി നമ്മുടെ പരിശുദ്ധ പിതാക്കന്മാരായ മാർ തെയോദോറോസ്, മാർ നെസ്തോറിയോസ്,മാർ ദിയദോറോസ് എന്നീ ശ്രേഷ്ഠ ആചാര്യന്മാരായ യവന(ഗ്രീക്ക്) മല്പാന്മാരുടെ ദുക്റാന (ഓർമ്മ)
▫️പൗരസ്ത്യ സുറിയാനി സഭയുടെ പഞ്ചാംഗം അനുസരിച്ച് ദനഹാക്കാലം അഞ്ചാമത്തെ വെള്ളിയാഴ്ച യവന (ഗ്രീക്ക്) മല്പാന്മാരുടെ ഓർമ്മ ആഘോഷിക്കുന്നു. ഗ്രീക്ക് പിതാക്കന്മാരുടെ ഓർമ്മ എന്ന പേരിലാണ് ആഘോഷിക്കുന്നതെങ്കിലും എല്ലാ ഗ്രീക്ക് പിതാക്കന്മാരെയും പൗരസ്ത്യ സുറിയാനി സഭ അനുസ്മരിക്കുന്നില്ല. മറിച്ച് മാർ ദിയദോറോസ്, മാർ തെയോദോറോസ്, മാർ നെസ്തോറിയോസ് എന്നീ പിതാക്കന്മാരെ മാത്രമാണ് അനുസ്മരിക്കുന്നത്. കാരണം ഇവർ പ്രഘോഷിച്ചത് നമ്മുടെ സഭയുടെ ദൈവശാസ്ത്രം ആണ്; പൗരസ്ത്യ സുറിയാനി സഭയുടെ ദൈവശാസ്ത്രം.
നമ്മുടെ സഭയുടെ ആരാധന ക്രമത്തിൽ ഉപയോഗിക്കുന്ന രണ്ടാമത്തെ കാറോസൂസയിൽ (ന്സല്ലേ ഉനെവ്ഏ) ഈ പിതാക്കന്മാരെ നിത്യവും അനുസ്മരിക്കുന്നുമുണ്ട്. അതുപോലെ പൗരസ്ത്യ സുറിയാനി ആരാധനയിൽ മാർ തെയോദോറോസ്, മാർ നെസ്തോറിയോസ് എന്നീ പിതാക്കൻമാരുടെ പേരിലുള്ള രണ്ട് കൂദാശാ ക്രമങ്ങൾ പരിശുദ്ധ കുർബാനയിൽ ഉപയോഗിച്ചുപോരുന്നു. അതുകൂടാതെ പൗരസ്ത്യ സുറിയാനി മാമോദീസാ ക്രമത്തിൽ മാർ തെയോദോറോസിനാൽ രചിക്കപ്പെട്ട ദീർഘമായ ഒരു കാറോസൂസായും ഉപയോഗിക്കുന്നുണ്ട്.
🔸 *മാർ നെസ്തോറിയോസിൻ്റെ കൂദാശ ക്രമം ഉപയോഗിക്കേണ്ട ദിവസം* 🔸
_ഈശോയെ ലോകത്തിൽ പ്രഘോഷിച്ച വിശുദ്ധരായ പിതാക്കന്മാരെയാണ് ദനഹാക്കാലത്തിലെ വെള്ളിയാഴ്ചകളിൽ പൗരസ്ത്യ സുറിയാനി സഭ അനുസ്മരിക്കുന്നത്._ ❣️
Tags:
ആരാധന ക്രമ൦