📖 *വചന വിചിന്തനം* 📖
"ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന് തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ" (ലൂക്കാ 9:23)
മിശിഹായെ അനുഗമിക്കുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മുടെ ഇഷ്ടങ്ങൾ എല്ലാം ദൈവത്തിനായി ഉപേക്ഷിച്ചു നാം നമ്മെ തന്നെ പരിത്യജിക്കുവാൻ തയ്യാറാകണം. അതൊടൊപ്പം ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളാകുന്ന കുരിശുകളെ പരാതിയൊന്നും കൂടാതെ സന്തോഷത്തോടെ വഹിച്ചു കൊണ്ട് യാത്ര ചെയ്യുവാൻ നമുക്ക് സാധിക്കണം. അപ്പോൾ നാം യഥാർത്ഥ മിശിഹാ അനുയായി ആയി മാറും. ഇപ്രകാരം ത്യാഗമെടുക്കുവാനും സഹനങ്ങളെ സ്വീകരിക്കുവാനുമുള്ള കൃപയ്ക്കു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 31)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം