📖 *വചന വിചിന്തനം* 📖
"നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്" (മത്താ. 5:14)
തിന്മകൾ നിറഞ്ഞ ഈ ലോകത്ത് നന്മയുടെ പ്രകാശമായി തീരുവാൻ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും. ഈ ദൗത്യമാണ് മാമ്മോദീസായിലൂടെ ദൈവം നമ്മെ ഏൽപ്പിക്കുന്നത്. നമ്മുടെ സാന്നിധ്യം ലോകത്തിന്റെ പ്രകാശമായ മിശിഹായിലേക്ക് മറ്റുള്ളവരെ നയിക്കുന്നതാകണം. ഒരു ദീപത്തിനു മാത്രമേ മറ്റൊരു ദീപത്തെ തെളിയിക്കുവാൻ സാധിക്കുകയുള്ളൂ. എണ്ണ വറ്റാതെ കരിന്തിരി കത്താതെ ഈശോയിൽ നിന്ന് പ്രകാശം സ്വീകരിച്ച് ലോകമെമ്പാടും നന്മയാകുന്ന പ്രകാശം പരത്തുന്ന ദീപങ്ങളായി മാറുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 28)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം