📖 *വചന വിചിന്തനം* 📖
"തന്റെ ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടുത്തുന്നു" (യോഹ. 12:25)
വി. അൽഫോൻസാമ്മയുടെ തിരുനാളിന്റെ മംഗളങ്ങൾ ഏറെ സ്നേഹപൂർവ്വം ഏവർക്കും നേർന്ന് കൊള്ളുന്നു. പ്രത്യേകിച്ച് അൽഫോൻസാ നാമധാരികളായ ഏവർക്കും നാമഹേതുക തിരുനാളിന്റെ മംഗളങ്ങളും നേരുന്നു. സ്വന്തം ജീവനേക്കാൾ ഏറെ ഈശോയെ പ്രണയിച്ചവളാണ് വിശുദ്ധ അൽഫോൻസാമ്മ. അൽഫോൻസാമ്മയെ പോലെ സ്വന്തം ജീവനേക്കാളും ഇഷ്ടങ്ങളെക്കാളും ഈശോയെ സ്നേഹിക്കുവാൻ നമുക്ക് സാധിക്കണം. അപ്പോൾ നിത്യജീവൻ നമുക്ക് ലഭിക്കും. നമ്മുടെ ജീവിതത്തെ പൂർണമായും ദൈവകരങ്ങളിൽ സമർപ്പിക്കാം. നമ്മുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അപ്പുറം ദൈവഹിതം നിറവേറ്റുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 28)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം