📖 *വചന വിചിന്തനം* 📖
"എവിടെ അസൂയയും സ്വാർത്ഥ മോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്കർമ്മങ്ങളും ഉണ്ട്" (യാക്കോ. 3:16)
ജീവിതത്തിൽ അസൂയയും സ്വാർത്ഥതയും ഉണ്ടെങ്കിൽ അവിടെ ദുഷ്കർമ്മങ്ങളും ക്രമക്കേടുകളും ഉടലെടുക്കുന്നു. ജീവിതത്തിൽ അസൂയയും സ്വാർത്ഥതയും ഏറുമ്പോൾ സ്നേഹബന്ധങ്ങൾ ശിഥിലമാകുന്നു. ഇവയെ ജീവിതത്തിൽ നിന്ന് അകറ്റുവാൻ നമ്മുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും ത്യജിച്ച് തമ്പുരാൻ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കുവാൻ നാം തയ്യാറാകണം. ഇപ്രകാരം ഈശോയുടെ യഥാർത്ഥ ശിഷ്യരായിത്തീരുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 27)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം