📖 *വചന വിചിന്തനം* 📖
"കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക" (മത്താ. 7:21)
നിരന്തരം നാം ദൈവത്തോടു പ്രാർത്ഥിച്ചാൽ മാത്രം പോരാ. മറിച്ച് ദൈവത്തിന്റെ ഹിതം അനുസരിച്ച് ജീവിക്കുവാനും നാം പരിശ്രമിക്കണം. ഇപ്രകാരം നാം പ്രവർത്തിക്കുന്നില്ലെങ്കിൽ ചൊല്ലുന്ന പ്രാർത്ഥനകൾ അധരവ്യായാമങ്ങളായി മാത്രം മാറുന്നു. ഈശോയുടെ ഇഷ്ടം മനസ്സിലാക്കുവാനും അവിടുത്തെ വചനങ്ങൾക്കനുസരിച്ചു നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്താനും നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 19)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം!