വചന വിചിന്തനം
"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിൻ" (ലൂക്കാ 13:24)
ജീവിതത്തിൽ പ്രയാസങ്ങളും സഹനങ്ങളും ഉണ്ടാകുമ്പോൾ പരാതി പറഞ്ഞ് തളർന്നു പോകാതെ, അവയെ സന്തോഷത്തോടെ ഏറ്റെടുത്ത് അതിജീവിക്കുവാൻ നാം പരിശ്രമിക്കണം. നാം ഏറ്റെടുക്കുന്ന ഓരോ ത്യാഗങ്ങളും ദൈവ രാജ്യത്തിലേക്ക് നമുക്ക് പ്രവേശിക്കുവാനുള്ള വഴികൾ തുറന്ന് തരുകയാണ്. വെല്ലുവിളികൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ തളർന്നുപോകാതെ ദൈവം നമ്മുടെ കൂടെ ഉണ്ടെന്ന് ഉറച്ച് വിശ്വസിക്കണം. സഹനങ്ങളെ നിന്ന് ഓടി അകലാതെ അവയെ സ്നേഹിച്ചു കൊണ്ട് ജീവിക്കുവാനുഉള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 04)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം