📖 *വചന വിചിന്തനം* 📖
''അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധ നാക്കാന് കഴിയും'' (മര്‍ക്കോ. 1:40)
എപ്പോഴും നമ്മുടെ പ്രാർത്ഥനകളിൽ നമ്മുടെ ഹിതം നിറവേറുവാനല്ല മറിച്ച് ദൈവഹിതം നിറവേറുവാനായിട്ടാണ് നാം പ്രാർത്ഥിക്കേണ്ടത്. ഈ മനോഭാവമാണ് നമ്മുടെ പ്രാർത്ഥനകളിൽ നാം സ്വീകരിക്കേണ്ടത്. എപ്പോഴും ദൈവത്തോട് ആഗ്രഹങ്ങൾ പറയുവാൻ മാത്രമല്ല അവിടുത്തെ ഇഷ്ടം അറിയുവാൻ കൂടി നാം പരിശ്രമിക്കണം. അപ്പോഴാണ് നാം യഥാർത്ഥ വിശ്വാസിയായി മാറുന്നത്. ദൈവഹിതം തിരിച്ചറിഞ്ഞ് അതനുസരിച്ച് ജീവിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Jun 19)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ