പഴയനിയമ പുസ്തകങ്ങളുടെ(46 എണ്ണം) പേരുകൾ എളുപ്പത്തിലും ക്രമത്തിലും പഠിക്കാനുള്ള ഒരു കഥ.
ഇന്നലെ രാത്രി ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു.ഞാൻ ഒരു തെരുവിൽ കൂടി നടക്കുകയാണ്.നടക്കുന്ന വഴിയിൽ ഒരു പഴയ കൊട്ടാരം കണ്ടു.അതിന്റെ *ഉല്പത്തി* യെക്കുറിച്ചു അന്യോഷിച്ചു *പുറപ്പാട്* തുടങ്ങി.അങ്ങനെ *ലേവ്യർ* താമസിക്കുന്ന പട്ടണത്തിൽ എത്തി.അവരുടെ *സംഖ്യ* എണ്ണിതിട്ടപ്പെടുത്താൻ പറ്റാത്ത അത്ര ഉണ്ട്.അവരുടെ *നിയമങ്ങൾ ആവർത്തിച്ചു* എഴുതിയിരിക്കുന്ന പലകകൾ കണ്ടു. *ജോഷ്വ* എന്നൊരു മനുഷ്യനെ *ന്യായാധിപന്മാർ* ചോദ്യം ചെയ്യുന്നു.അദ്ദേഹത്തിന്റെ ഭാര്യ *റൂത്* വിഷമത്തോടെ മാറി നില്പുണ്ട്.*1ഉം 2ഉം* പറഞ്ഞു *സാമുവൽ* എന്ന പടയാളി അവളോട് കയർക്കുന്നുണ്ട്. *ഒന്നു രണ്ട് രാജാക്കന്മാരും* *ദിനാവൃത്താന്തങ്ങൾ* അറിയാൻ എത്തിയിട്ടുണ്ട്.ഇവരുടെ മക്കളായ *എസ്ര,നെഹമിയ, തോബിത്,യൂദിത്, എസ്തേർ* എന്നിവർ കരഞ്ഞുകൊണ്ട് മാറി നിൽക്കുന്ന കാഴ്ച ഞാൻ കണ്ടു.രാജാവിന്റെ അടുത്തു സ്വാധീനം ഉള്ള *മക്കബായർ* താമസിക്കുന്ന *രണ്ട്* വീട്ടിലും ഞാൻ ചെന്നു.അവിടുന്നുള്ള നിർദ്ദേശപ്രകാരം *ജോബ്* എന്ന ആളെ കാണാനായി പുറപ്പെട്ടു.അവിടെ ചെന്നപ്പോൾ അദ്ദേഹം *സങ്കീർത്തനങ്ങളും* *സുഭാഷിതങ്ങളും* ഉരുവിട്ടുകൊണ്ടിരിക്കുക ആയിരുന്നു. *സഭാപ്രസംഗകന്റെ* *ഉത്തമഗീതം* കേട്ടാൽ *ജ്ഞാനം* വർധിക്കുമെന്നും ഒരു നല്ല *പ്രഭാഷകന്റെ* വാക്കുകൾ തള്ളിക്കളയരുതെന്നും അദ്ദേഹം പറഞ്ഞു.പ്രവചകന്മാരായ *ഏശയ്യ* യും *ജെറമിയ* യും കണ്ണീരോടെയും *വിലാപ* ത്തോടെയും *ബാരൂഖിന്റെ* വീട്ടിലിരുന്നു പ്രാർത്ഥിക്കുന്നത് കണ്ടു.കാര്യം തിരക്കാനായി ഞാൻ അകത്തു പ്രവേശിച്ചു.അവിടെ ഉണ്ടായിരുന്ന *എസക്കിയേലും* *ദാനിയേലും* *ഹോസിയായും* കൈ ഉയർത്തി കർത്താവിനെ സ്തുതിക്കുന്ന കാഴ്ച്ച കാണാനിടയായി.എന്താണ് സംഭവം എന്നറിയനായി തൊട്ടടുത്തുള്ള *ജോയേലിന്റെ* വീട്ടിലേക്കു ഞാൻ ചെന്നു.അപ്പോഴാണ് അറിഞ്ഞത്, അവരുടെ ബന്ധുക്കളായ *ആമോസ്, ഒബാദിയ, യോനാ, മിക്കാ,* എന്നിവർ വലിയ രോഗം പിടിപെട്ടു മരണ ആസന്നരായി കിടക്കുക ആണെന്ന്.ഉടൻ തന്നെ എനിക്കറിയാവുന്ന നല്ല ഒരു വൈദ്യനായ *നാഹൂം* മിനെ കൊണ്ടുവരാൻ ഞാൻ *ഹബകുക്കിന്റെ* വണ്ടിയിൽ കയറിപോയി.വൈദ്യനെയും കൂട്ടി ഉടൻ തിരിച്ചെത്തി.അദ്ദേഹം പരിശോധിച്ചിട്ടു, ആരും പേടിക്കണ്ട എന്നും എത്രയും പെട്ടെന്ന് ഈ രോഗം മാറ്റിത്തരാൻ എന്നിലൂടെ ദൈവത്തിനു സാധിക്കും എന്നും പറഞ്ഞു *സെഫാനിയ, ഹഗ്ഗയി* എന്നിവരെ *സഖറിയ* യുടെ വൈദ്യശാലയിലേക്കു മരുന്നു വാങ്ങാനായി പറഞ്ഞു വിട്ടു.അവർക്ക് വേണ്ടി ഞാൻ ചെയ്ത ഈ സഹായം ഒരിക്കലും മറക്കില്ല എന്നു പറഞ്ഞു അവിടെ ഉണ്ടായിരുന്ന പുരോഹിതനായ *മലാക്കി* ഓടി വന്നു എന്നെ കെട്ടി പിടിച്ചു തലയിൽ കൈ വച്ചു അനുഗ്രഹിച്ചു.
ഇത്രയും ആയപ്പോഴേക്കും ഞാൻ എന്റെ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു.
തയ്യാറാക്കിയത്
സജി കുര്യൻ
ശൗരിയാംകുഴിയിൽ
കാരികുളം
ഇതിൽ 2 പുസ്തകം വീതം ഉള്ളവ
_________________________________
സാമുവൽ
രാജാക്കന്മാർ
ദിനവൃത്താന്തം
മക്കബായർ
Tags:
ബൈബിൾ