കൂദാശകൾ
അദൃശ്യനായ ദൈവത്തെ അറിയാനുള്ള ദൃശ്യവും രക്ഷാകരവുമായ അടയാളമാണ് കൂദാശ.
കൂദാശകള്‍ ഏഴ്
മാമ്മോദീസാ (ജ്ഞാനസ്നാനം)
സ്ഥൈര്യലേപനം
കുര്‍ബാന (ദിവ്യകാരുണ്യം)
കുമ്പസാരം (അനുരഞ്ജനം)
രോഗീലേപനം
തിരുപ്പട്ടം
വിവാഹം
മാമ്മോദീസാ (ജ്ഞാനസ്നാനം)
ജന്മപാപത്തില് നിന്നും കര്മ്മപാപം ഉണ്ടെങ്കില്‍ അതില്‍ നിന്നും മോചിപ്പിച്ച് നമ്മെ ദൈവത്തിന്റെ മക്കളും ക്രിസ്തുവിന്റെ അനുയായികളും സ്വര്‍ഗ്ഗത്തിനവകാശികളുമാക്കുന്ന കൂദാശയാകുന്നു മാമ്മോദീസ.
സ്ഥൈര്യലേപനം
പരിശുദ്ധാരൂപിയെ നമുക്ക് നല്കി ഉത്തമ ക്രിസ്ത്യാനികളും ക്രിസ്തുവിന്റെ സാക്ഷികളും ആക്കിത്തീര്‍ക്കുന്ന ഒരു കൂദാശയാകുന്നു സ്ഥൈര്യലേപനം.
കുര്‍ബാന (ദിവ്യകാരുണ്യം)
നമ്മുടെ ഭോജനമായി അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യങ്ങളില്‍ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ തിരു ശരീരവും തിരുരക്തവും ആത്മാവും ദൈവസ്വഭാവവും അടങ്ങിയിരിക്കുന്ന കൂദാശയാകുന്നു വി. കുര്‍ബാന.
കുമ്പസാരം (അനുരഞ്ജനം)
ജ്ഞാനസ്നാനം സ്വീകരിച്ചയാള്‍ തിരിച്ചറിവ് വന്നശേഷം ചെയ്തുപോയ പാപങ്ങളെ അനുതാപത്തോടെ ഏറ്റുപറയുകയും ആ പാപങ്ങളില്‍ നിന്നും മോചനവും ദൈവവരപ്രസാദവും നേടുന്നതാണ് അനുരജ്ഞനകൂദാശ.
രോഗീലേപനം
രോഗിക്ക് സുഖമരുളുവാന്‍ വിശുദ്ധതൈലം പൂശി പ്രാര്‍ത്ഥിക്കുകയും പാപങ്ങളുണ്ടെങ്കില്‍ അതില്‍ നിന്നും മോചനം നല്‍കുകയും ചെയ്യുന്ന കൂദാശയാണ് രോഗീലേപനം. (വി. യാക്കോ. 5: 13-18).
തിരുപ്പട്ടം
ദൈവജനത്തില്‍ നിന്നും ദൈവജനത്തിനുവേണ്ടി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ യേശുവിന്റെ ശുശ്രൂഷാ പൗരോഹിത്യത്തില്‍ പങ്കുചേര്‍ന്നു ദൈവജനത്തെ പഠിപ്പിക്കാനും വിശുദ്ധീകരിക്കാനും നയിക്കാനും വേണ്ട അനുഗ്രഹവും അധികാരവും നേടുന്ന കൂദാശയാണ് തിരുപ്പട്ടം (ഹെബ്രാ. 5:1, യോഹ. 15:16).
വിവാഹം
യേശു സഭയെ സ്നേഹിച്ചതുപോലെ സ്നേഹിക്കാനും, പരസ്പരസ്നേഹത്തിലും സമര്‍പ്പണത്തിലും വളരുവാനും, ജനിക്കുന്ന മക്കളെ ക്രിസ്തുവിന്റെയും സഭയുടെയും പ്രബോധനമനുസരിച്ച് വളര്‍ത്തുവാനും വേണ്ട കൃപാവരം നല്കുന്ന കൂദാശയാണ് വിവാഹം (എഫേ. 5:25, യോഹ. 13: 13-15; 15:13).