1.സ്ലീവ
ഉത്ഥിതനായ ഈശോയുടെ പ്രതീക൦(St Thomas Cross)
2.സുവിശേഷഗ്രന്ഥ൦
ഏവൻഗേലിയോൻ
സുവിശേഷവായനയ്ക്ക് ഉപയോഗിക്കുന്നു. വർഷത്തിൽ എല്ലാ ദിവസത്തെയും വായനകള്‍ ഇതിൽ ഉണ്ട്.(Gospel)
3.കെറിയാന
പഴയ നിയമ വായന പുസ്തകം
നിയമ-പ്രവാചക ഗ്രന്ഥം(Law and Prophets)
ആദ്യത്തെ രണ്ട് വായനകൾ
4.എങ്കർത്ത
ലേഖന വായന പുസ്തകം
(Epistle)
5. കാസ
(Chalice)
6. പീലാസ
7. ശോശപ്പ
തിരുവസ്തുക്കൾ മൂടുവാൻ ഉപയോഗിക്കുന്നു. ഈശോയുടെ മൃതശരീരം മൂടിയ തിരുകച്ചയുടെ പ്രതീക൦ (Chalice veil)
8. സങ്കീഞ്ഞ്
തിരുപാത്രങ്ങൾ, വസ്തുക്കൾ എന്നിവ വഹിക്കുമ്പോൾ കൂടെ പിടിക്കുന്നു. കാസ വ്യത്തിയാക്കാൻ ഉപയോഗിക്കുന്നു.(purificator)
9.കെത്താന
ബലിപീഠത്തിൽ ബലി വസ്തുക്കള്‍ വയ്ക്കുന്ന ചതുരാകൃതിയില്‍ ഉള്ള വെള്ളതുണി (Corporal)
10. കബലാന
കാസ മൂടുന്ന ചതുരാകൃതിയില്‍ ഉള്ള മൂടി
(pall)
11. കുസ്തോദി
ചെറിയ തിരുവോസ്തികൾ സൂക്ഷിക്കുന്ന തിരുപാത്ര൦ (Ciborium)
12. ക്രുവെറ്റ്സ് (cruets)
കുർബാനയ്ക്ക് വെള്ളം, വീഞ്ഞ് എന്നിവ വയ്ക്കുന്ന പാത്രങ്ങള്‍
13. തട്ട൦
പരിശുദ്ധ കുര്‍ബാന ജനങ്ങൾക്ക് കൊടുക്കുമ്പോൾ ചെറിയ അംശങ്ങള്‍ താഴെ വീഴാതെയിരിക്കാൻ ശുശ്രൂഷി സ൦വഹിക്കുന്ന തിരുപാത്ര൦. (Communion Plate)
14. ധൂപകുറ്റിയു൦ കപ്പലു൦
കുർബാനയ്ക്ക് ധൂപാർച്ചന നടത്താന്‍ ഉപയോഗിക്കുന്നു. കുന്തിരിക്കം സൂക്ഷിക്കുന്ന പാത്രത്തിന്റ പേര് കപ്പല്‍ എന്നാണ്.
15. ചിത്തോല
ബേമ്മ, ബലിപീഠ൦ മുതലായവയുടെ പുറത്ത് വിരിക്കുന്ന അലങ്കരിച്ച തുണി.
15. തക്സ
കാർമ്മികൻ ഉപയോഗിക്കുന്ന കുര്‍ബാന പുസ്തകം.