മദ്ബഹാ - അതിവിശുദ്ധ സ്ഥലം, സ്വർഗ്ഗത്തിന്റെ പ്രതീക൦
ബലിപീഠ൦ - ഈശോയുടെ കബറിടത്തെയു൦ സി൦ഹാസനത്തെയു൦ സൂചിപ്പിക്കുന്നു.
ബേസ്ഗസ്സാകൾ-
ബലി വസ്തുക്കളായ അപ്പവും വീഞ്ഞും തയ്യാറാക്കുന്ന സ്ഥലം
സക്രാരി - പരിശുദ്ധ കുര്‍ബാന സൂക്ഷിക്കുന്ന സ്ഥലം
കെസ്ത്രോമ - മാലാഖമാരുടെ സ്ഥലം, ഗായക സംഘം നില്ക്കുന്ന സ്ഥലം
ഹൈക്കല - ആരാധന സമൂഹം നില്കുന്ന സ്ഥലം, ഭൂമിയുടെ പ്രതീക൦
ബേമ്മ - ഈശോ സുവിശേഷം അറിയിക്കുന്ന സ്ഥലം, ജറുസലേമിന്റെ പ്രതീക൦
സ്കാഖ്വോന - ബേമ്മയിൽ നിന്ന് കെസ്ത്രോമ വഴി മദ്ബഹായിലേക്കുള്ള വഴി, സ്വർഗ്ഗത്തിലേക്കുള്ള വഴി, മാലാഖമാർ വരുന്ന വഴി
മോണ്ടള൦ - അയോഗ്യരു൦ മാമോദീസ സ്വീകരിക്കാനുള്ളവരു൦ നില്കുന്ന സ്ഥലം
സങ്കീർത്തി - വിശുദ്ധ വസ്ത്രങ്ങൾ, പാ ത്രങ്ങൾ, പുസ്തകങ്ങള്‍ എന്നിവ സൂക്ഷിക്കുന്ന സ്ഥലം. തിരു കര്‍മ്മങ്ങള്‍ക്ക് ഒരുങ്ങുന്ന സ്ഥലം
ബേസ് സഹദേ - രക്തസാക്ഷികളുടെയു൦ വിശുദ്ധരുടെയു൦ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന സ്ഥലം