ദൈവദാസി മദര്‍ മേരി ഫ്രാന്സിസ്കാദ് ഷന്താള്‍ (ഷന്താളമ്മ)
വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ ദൈവദാസി
മദര്‍ മേരി ഫ്രാന്സിസ്കാദ് ഷന്താള്‍
1880 ഡിസംബര്‍ 23-ന് ചമ്പക്കുളം വില്ലയില്‍ കൊച്ചു മാത്തൂച്ചന്‍ – മറിയാമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകളായിട്ടാണ് മദര്‍ ഷന്താളിന്റെ ജനനം. മാമോദീസയില്‍ ഫിലോമിന എന്ന പേരു സ്വീകരിച്ചു. 1901-ല്‍ ഫാ. തോമസ് കുര്യാളശ്ശേരിയുടെ മാര്‍ഗ നിര്‍ദേശമനുസരിച്ച് വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനീ സമൂഹസ്ഥാപനത്തിനായി പരിശ്രമിച്ചു. പിന്നീട് ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി തീര്‍ന്ന ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരിയാണ് ഈ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകന്‍. 1908 ഡിസംബര്‍ 8-ന് അഞ്ച് അര്ത്ഥിനികള്ക്കൊപ്പം ഫിലോമിനയും ശിരോവസ്ത്രം സ്വീകരിച്ചു മേരി ഫ്രാന്‍സിസ് ദ് ഷന്താളായി. 1916-ല്‍ നിത്യ വ്രതം സ്വീകരിച്ചു. 1972 മെയ് 25-ന് ദിവംഗതയായ മദര്‍ ഷന്താളിന്റെ ഭൗതിക ശരീരം അതിരമ്പുഴ മഠം ചാപ്പലില്‍ സംസ്കരിച്ചു. നിരവധി വിശ്വാസികള്‍ ഷന്താളമ്മയുടെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥനകള്‍ നടത്തിവരുന്നു.
2018ആഗസ്റ്റ് 4 ന് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ടു.
ബ്ര സുനു ജോർജ്ജ് വാള൦പുളിത്തറ
👍😀
ReplyDelete