#സുവിശേഷ൦ വായിക്കാം
🗓 ഉയിര്‍പ്പ് കാലം ആറാം ചൊവ്വാഴ്ച
📜 മര്‍ക്കോസ് 13 : 32-37
Photo by Anna Shvets from Pexels
എന്നാല്‍, ആദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്മാര്ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.
ശ്രദ്ധാപൂര്‍വം ഉണര്‍ന്നിരിക്കുവിന്‍. സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിവില്ലല്ലോ.
വീടുവിട്ടു ദൂരേക്കു പോകുന്ന ഒരുവന് സേവകര്‍ക്ക് അവരവരുടെ ചുമതലയും കാവല്ക്കാരന് ഉണര്‍ന്നിരിക്കാനുള്ള കല്പനയും നല്കുന്നതുപോലെയാണ് ഇത്.
ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന് എപ്പോള്‍ വരുമെന്ന്, സന്ധ്യയ്ക്കോ അര്‍ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ.
അവന് പെട്ടെന്നു കയറിവരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായിക്കാണരുതല്ലോ.
ഞാന്‍ നിങ്ങളോടു പറയുന്നത് എല്ലാവരോടുമായിട്ടാണ് പറയുന്നത്; ജാഗരൂകരായിരിക്കുവിന്‍.
മര്‍ക്കോസ് 13 : 32-37