🗓 ഉയിര്‍പ്പ് കാലം നാലാം ശനിയാഴ്ച
📜 സുവിശേഷഭാഗം മർക്കോസ് 6:1-6
യേശു അവിടെനിന്നു പോയി, സ്വന്തം നാട്ടിലെത്തി. ശിഷ്യന്മാര് അവനെ അനുഗമിച്ചു.
സാബത്തുദിവസം സിനഗോഗില്‍ അവന് പഠിപ്പിക്കാനാരംഭിച്ചു. അവന്റെ വാക്കുകേട്ട പലരും ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന് ഇതെല്ലാം എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനം എന്ത്? എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങള്‍വഴി സംഭവിക്കുന്നത്!
ഇവന്‍മറിയത്തിന്റെ മക നും യാക്കോബ്, യോസെ, യൂദാസ്, ശിമയോന് എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി.
യേശു അവരോടു പറഞ്ഞു: സ്വദേശത്തും ബന്ധുജനങ്ങളുടെയിടയിലുംസ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന് അവമതിക്കപ്പെടുന്നില്ല.
ഏതാനും രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു സാധിച്ചില്ല.
അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവന് വിസ്മയിച്ചു.
മര്‍ക്കോസ് 6 : 1-6