നിസിബിസിലെ മാർ യാക്കോബ്,
പൗരസ്ത്യ സുറിയാനി ആരാധന ക്രമം പിന്തുടരുന്ന സീറോ മലബാര്‍ സഭയിൽ കൈത്താക്കാല൦ ഒന്നാ൦ വെള്ളിയാഴ്ച നിസിബിസിലെ മാർ യാക്കോബിനെ അനുസ്മരിക്കുന്നു. ലത്തീന്‍ പാരമ്പര്യത്തില്‍ ജൂലൈ 15 നാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്. ഈ വിശുദ്ധ പിതാവിനെ കുറിച്ച് നമുക്ക് അറിയാൻ സാധിക്കുന്നത് ഇദ്ദേഹത്തിന്റെ സമകാലികരായ മറ്റുള്ളവരുടെ സാക്ഷ്യത്തിൽ നിന്നാണ്.
സൈറസിലെ തെയോഡറൈറ്റ് മെസപ്പൊട്ടാമിയയിൽ ജിവിച്ചിരുന്ന മഹാതാപസനായിട്ടാണ് യാക്കോബിനെ വിശേഷിപ്പിക്കുന്നത്. തന്റെ വീടും സ്വത്തും ഉപേക്ഷിച്ചു മലനിരകളില്‍ അഭയം തേടിയ അദേഹത്തിന്റെ വിശുദ്ധി തിരിച്ചറിഞ്ഞ് അദ്ദേഹത്തെ നിസിബിസിലെ സഭയുടെ ആദ്യത്തെ മെത്രാനായി നിയമിച്ചു. മാർ അപ്രേം യാക്കോബ് നിസിബിസിലെ സഭയെ ജനിപ്പിക്കുകയു൦ പാല് നൽകി വളർത്തി എന്നും സാക്ഷ്യപ്പെടുത്തുന്നു. പൗരസ്ത്യ സുറിയാനിക്കാർക്ക് ഏറെ പ്രധാനപെട്ട നിസിബിസിലെ പ്രസിദ്ധമായ ദൈവശാസ്ത്രവിദ്യാലയ൦ സ്ഥാപിച്ചതും അവിടെ മൽപാനായി മാർ അപ്രേമിനെ നിയമിച്ചതു൦ യാക്കോബ് ആയിരുന്നു. പൗരസ്ത്യ സുറിയാനി സഭയിൽ നിന്നും നിഖ്യാ സുനഹദോസിൽ യാക്കോബ് മാർ അപ്രേമിനെയു൦ കൂട്ടി പോയി പങ്കെടുത്തു എന്ന് ചില രേഖകള്‍ സൂചിപ്പിക്കുന്നു. അവിടെ ആര്യൻ പാഷണ്ഡതക്ക് എതിരെ ഈശോയുടെ ദൈവത്വത്തെ പിൻതുണച്ചു കൊണ്ട് യാക്കോബ് പോരാടി. സാധാരണ മരണത്തിലൂടെ ദൈവത്തിന്റെ അടുക്കലേക്ക് യാത്രയായ അദേഹത്തിന്റെ സംസ്കാരം നിസിബിസിലെ പള്ളിയില്‍ മാർ അപ്രേം ആണ് നടത്തിയത്.
സഹായക ഗ്രന്ഥം :
സി. റോസ് ലിൻ അറവാക്കൽ, സുറിയാനി സഭകളിലെ പ്രകാശ ഗോപുരങ്ങൾ,ദനഹാ സർവീസസ്,കോട്ടയം, 2019
Tags:
വിശുദ്ധർ
Velliyazcha anu njayar alla
ReplyDeleteThanks for correction. It is corrected
ReplyDelete