ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
സ്വർഗത്തിലേക്കുള്ള വഴി തുറന്നു കൊടുക്കാൻ വന്നവൻ രണ്ടു പേർക്ക് കാഴ്ച നൽകുന്ന വിശുദ്ധ ഗ്രന്ഥം ഭാഗമാണ് വി. മത്തായിയുടെ സുവിശേഷം 20: 29 -14 വരെയുള്ള വാക്യങ്ങളിൽ . ദൈവത്തിന്റെ നഗരമായ ജറുസലേമിലേക്കുള്ള ക്രിസ്തുവിന്റെ പാതയിൽ അനേകർ അവനെ അനുഗമിച്ചിരുന്നു. എങ്കിലും വഴിയിൽനിന്ന് മാറി നിൽക്കുന്നവർ അനവധിയാണ്. അവർ തങ്ങളുടെ ലക്ഷ്യത്തിൽനിന്ന് പിന്മാറുകയോ യാത്രയിൽ മടുത്തുപോവുകയോ ചെയ്തവരാണ്, അവർ കാഴ്ച നഷ്ടപ്പെട്ടവരാണ്. ചിലപ്പോൾ നാം വഴി മാറി നടന്നേക്കാം. ഇതാണോ എന്റെ വഴി എന്നും ചിന്തിച്ചേക്കാം. അപ്പോഴെല്ലാം കർത്താവിന്റെ കരം പിടിക്കാനും അവിടുത്തെ വിളിക്കാനും നമുക്കാവണം... ദൈവസാന്നിധ്യ അവബോധം ആത്മാവ് മനുഷ്യനിൽ നിറയ്ക്കുമ്പോൾ അവർ തങ്ങൾക്ക് സമീപസ്ഥമാകുന്ന ദൈവസാന്നിധ്യത്തിന് ചെവികൊടുക്കും. ആത്മാവിന്റെ ആഗ്രഹങ്ങൾ പ്രാർത്ഥനകളായി... യാചനകളായി ദൈവസന്നിധിയിൽ അർപ്പിക്കും. ജനക്കൂട്ടത്തിന്റെ ശകാരങ്ങൾ പോലെ മനസ്സിൽ ആന്തരിക സംഘർഷങ്ങൾ എപ്പോഴും നിറഞ്ഞുനിൽക്കും... എങ്കിലും നമുക്ക് പ്രാർത്ഥിക്കാൻ കഴിയണം; "കർത്താവേ ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ" എന്ന് . ആത്മാർത്ഥതയോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവർക്ക് അവിടുന്ന് സമീപസ്ഥനാണെന്ന് സങ്കീർത്തകൻ പഠിപ്പിക്കുന്നു. അവൻ നമ്മുടെ ആഗ്രഹങ്ങൾ അറിയുന്നവനാണ് . അതിനാൽ ക്ഷമയോടെ ദൈവസന്നിധിയിൽ ഇരുന്നു കൊണ്ട് അവിടുത്തെ ശ്രവിക്കണം, അവിടുത്തെ സ്നേഹം അനുഭവിക്കണം. അപ്പോൾ അവിടുന്ന് നമുക്ക് മുന്നോട്ടു പോകാനുള്ള കാഴ്ചനല്കപ്പെടും . വിനയത്തോടെ ചോദിക്കുന്നവന് മനസ്സുനിറഞ്ഞ് കരുണയോടെ അവിടുന്ന് ഉത്തരമരുളും. കാഴ്ച കിട്ടിയാൽപിന്നെ വഴിയരികിൽ നിന്ന് വഴിയിലേക്ക് ഇറങ്ങണം.. നസ്രായന്റെ പിന്നാലെ നടക്കണം... ദൈവത്തിന്റെ വാസസ്ഥലമായ സ്വർഗ്ഗീയ ജറുസലേമിലേക്ക് . പൗരോഹിത്യത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും വഴിതെറ്റിപ്പോയ ആടുകൾക്ക് നേരായ പാത കാണിച്ചു കൊടുത്തു കൊണ്ട് അവരെ നയിക്കേണ്ട ഇടയന്മാരാണ്.
കാലഘട്ടത്തിനനുസൃതമായ ആദ്ധ്യാത്മിക കാഴ്ചപ്പാടുകൾ രൂപീകരിച്ചുകൊണ്ട് അവരെ നയിക്കേണ്ടവരാണ്.
നമുക്ക് ചിന്തിക്കാം ഏതെല്ലാം സാഹചര്യങ്ങളാണ് എന്നെ ദൈവത്തിൽനിന്ന് അകറ്റിനിർത്തുന്നത്. എന്തെല്ലാം കാര്യങ്ങളാണ് എനിക്കും ദൈവത്തിനും ഇടയിൽ തടസ്സങ്ങളായി നിൽക്കുന്നത്. നമ്മുക്ക് നമ്മുടെ ജീവിതത്തെയും ആഗ്രഹങ്ങളെയും ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ട് അവയെ വിശുദ്ധീകരിക്കണമേയെന്ന് പ്രാർത്ഥിക്കാം..
..കർത്താവേ ഞങ്ങളുടെ കണ്ണുകൾ തുറന്നുതരണമേ.. ആമ്മേൻ
🙏🙏🙏
Tags:
വചന വിചിന്തനം