🌹ܞ🌹
പൈശാചിക ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷ നേടുവാനുള്ള ഒരു പൗരസ്ത്യ സുറിയാനി സ്ലോസ.
മഹത്വപ്പെട്ട ആലാഹായുടെ പത്ത് വിശുദ്ധ കല്പനകളിൽ മറഞ്ഞിരിക്കുന്ന ശക്തിയാൽ,
"ഞാൻ ആകുന്നവൻ ഞാൻ ആകുന്നു" എന്ന നാമമുള്ളവനേ,
സർവശക്തനായ ആലാഹായേ,
സൈന്യങ്ങളുടെ കർത്താവേ,
ശപിക്കപ്പെട്ടവർ, ഭൂതങ്ങൾ, ക്രൂരത നിശ്വസിക്കുന്ന പിശാചുക്കൾ, ജന്തുരൂപങ്ങളിലൂടെ വരുന്നവർ, അശുദ്ധാത്മാക്കളുടെ പരീക്ഷകൾ, ദുഃസ്വപ്നങ്ങൾ, ഭയവും വിറയലും, ഉത്കണ്ഠ, അമിതമായ സങ്കടം, ഭീകരത എന്നിവയും,
കുട്ടികളിലൂടെ അമ്മ അനുഭവിക്കുന്ന കഷ്ടതകൾ , ചികിത്സയില്ലാത്ത മുഴകൾ, പകർച്ചവ്യാധികൾ, കാഴ്ചകളുടെ തന്ത്രങ്ങൾ പിശാചുക്കൾ വരുത്തുന്ന അപകടങ്ങൾ, എല്ലാ സത്യത്തോടുമുള്ള എതിർപ്പുകൾ, പ്രതികാരങ്ങൾ, തിന്മ ഉളവാക്കുന്ന ഒൻപത് രോഗങ്ങൾ എന്നിങ്ങനെ ആരാലെങ്കിലും പുറത്താക്കപ്പെട്ടതോ , അയയ്ക്കപ്പെട്ടതോ ആയ ദുഷ്ട ശക്തികൾ വരുത്തുന്ന സർവ്വ ഉപദ്രവങ്ങളെയും ഈ ശരീരത്തിൽ / കുടുംബത്തിൽ / സഭയിൽ നിന്ന് ശക്തിഹീനമാക്കി, മൗനമാക്കി, തകർത്ത്, പിഴുത്, പുറത്തെറിയേണമേ.
ആമ്മേൻ!
ശെമ്ഓൻ കേപ്പായുടെ അമ്മായിയമ്മയ്ക്ക് പനിയുണ്ടാക്കിയ ഭൂതത്തെയും,
ദേശാധിപതിയിൽ നിന്നുള്ള ഭൂതത്തെയും പുറത്താക്കിയ ദൈവിക ശക്തിയാൽ,
മത്സ്യത്തിന്റെ വായിൽ നിന്നും യൗനാനെ സംരക്ഷിച്ച ശക്തിയാൽ,
സൂര്യനെയും ചന്ദ്രനെയും നിശ്ചലമാക്കിയ ആ ശക്തിയാൽ,
രാവും പകലും "പരിശുദ്ധൻ, പരിശുദ്ധൻ, സർവശക്തനും രക്ഷകനുമായ ആലാഹാ പരിശുദ്ധൻ, ആകാശവും ഭൂമിയും അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു" എന്ന് നിലവിളിക്കുന്നവരുടെ പ്രാർത്ഥനകളാൽ,
ഹെസ്കിയായുടെ പ്രാർത്ഥനകളാൽ,
ഭാഗ്യവതിയായ കന്യക മർത്ത് മറിയത്തിന്റെ പ്രാർത്ഥനകളാൽ,
മ്ശീഹായുടെ മുന്നോടിയായ മാർ യോഹന്നാൻ മാംദാനയുടെ പ്രാർത്ഥനകളാൽ,
കർത്താവായ ഈശോമ്ശീഹായുടെ തിരുശരീരരക്തങ്ങളുടെ ശക്തി മേല്പറഞ്ഞ ഏതെങ്കിലും ഒന്നിനാൽ കഷ്ടപ്പെടുന്ന വ്യക്തിയെയും കുടുംബത്തെയും സഭയെയും സഹായിക്കുകയും സുഖപ്പെടുത്തുകയും ചെയ്യട്ടെ.
ആമ്മേൻ!
(Source: Book of Protection: Being a Collection of Charms)
Tags:
ആരാധന ക്രമ൦