😃ഇന്ന് ഒരു മലയാളി അച്ചനെ പരിചയപ്പെട്ടേ... ഇതിന് മുന്നേ ആള് ടെക്സസിലായിരുന്നു🤨.
ഡി. സി യിൽ വന്നിട്ട് 2 മാസമേ ആയുള്ളൂ👍
വൈകിട്ട് സപ്പർ 🍽️കഴിച്ചത് ഞങ്ങളൊന്നിച്ചാ, ഒരു ഇന്ത്യൻ🇮🇳 റെസ്റ്റൊറന്റിൽ നിന്നും🥰
കുറെ നല്ല അനുഭവങ്ങൾ അച്ചൻ ശെയറി.. ട്ടോ😇
🤨അച്ചന്റെ അങ്കിൾ നോർത്ത് ഇന്ത്യയിൽ ബിഷപ്പ് 🙏ആയിരുന്നു. ഇപ്പൊ ജീവിച്ചിരിപ്പില്ല😔
😊അങ്കിൾ പണ്ട് പറഞ്ഞ് കൊടുത്ത ഒരു കാര്യം അച്ചനിന്നും ഓർത്ത്🤔 സൂക്ഷിക്കുന്നു
✅"മോനെ, മരിച്ച് അങ്ങ് ചെല്ലുമ്പോൾ തലയിലെ തൊപ്പിയും കൈയിലെ വടിയും കൊണ്ടൊന്നുമല്ല കാര്യം. നിന്റെ വിളിയോട് എന്നും വിശ്വസ്തനായിരിക്കുക, ഒപ്പം വിശുദ്ധി കാത്ത് സൂക്ഷിക്കുക"
👉ഇന്നത്തെ സുവിശേഷ ഭാഗം ലോകാവസാന വേളയിലുള്ള അന്ത്യ വിധിയെ പറ്റി വിവരിക്കുമ്പോൾ ഞാൻ പറയാൻ ആഗ്രഹിക്കുന്നതും വേറൊന്നല്ല
✅വിശ്വസ്തതയും വിശുദ്ധിയും അവസാനം വരെ ഹൃദയത്തിൽ ❤️കാത്ത് സൂക്ഷിക്കേണ്ടതുണ്ട്
🤨ആപ്പോ ഹൃദയങ്ങളിൽ നിന്നും പുറത്തേക്ക് വരുന്നത് ക്വാളിറ്റി നന്മയും ക്വാളിറ്റി സ്നേഹവുമായിരിക്കും🥰
👉ചെമ്മരിയാടുകളെ കോലാടുകളിൽ നിന്നും വേർതിരിക്കുന്ന മാനദണ്ഡം, സമ്പാദിച്ച കൂട്ടിയ സ്വത്തുക്കളോ പണിത സൗധങ്ങളോ അല്ല👎
🤨മറിച്ച് ചെറിയവരിൽ ഒരുവന് ചെയ്ത് കൊടുത്ത നന്മ പ്രവൃത്തികളത്രെ👍
👉ആകയാൽ, ഈശോയോട് ചേർന്ന് നിന്ന് നന്മ പ്രവൃത്തികൾ ചെയ്യാനും സ്വർഗ്ഗ സൗഭാഗ്യം സ്വന്തമാക്കാനും, ഈ ഏലിയാ സ്ലീവാ മൂശെ ക്കാലം നമ്മെ ക്ഷണിക്കുന്നു🙏
👉നന്മ ഇണ്ടാകട്ടെ, ആമ്മേൻ 🙏🙏🙏
✌അങ്ങയുടെ രാജ്യം വരണമേ✌
16/09/2021, ഏലിയാസ്ലീവാ മൂശെക്കാലം മൂന്നാം വ്യാഴം, ഇന്നത്തെ വായന മത്തായി 25: 31 - 40😉
Tags:
വചന വിചിന്തനം