📖 *വചന വിചിന്തനം* 📖
"ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍!" (ലൂക്കാ 12:49)
വചനമാകുന്ന തീ ഭൂമിയിൽ നിക്ഷേപിച്ചിട്ടാണ് കർത്താവ് കടന്നുപോയിരിക്കുന്നത്. ദൈവവചനമാകുന്ന ജ്വാലയിൽ കത്തിജ്വലിക്കുവാനും നിറയുവാനുമാണ് ദൈവം ആഗ്രഹിക്കുന്നത്. നിരാശയാലും ദുഃഖത്താലും നാം വലയുമ്പോൾ ആശ്വാസം ഏകുന്നതാണ് ദൈവചനം. വചനാധിഷ്ഠിത ജീവിതം നാം നയിക്കുമ്പോൾ നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടുന്നു. വചനം വായിച്ചും വചനത്താൽ കത്തിജ്വലിച്ചും മറ്റുള്ളവർക്ക് ഒരു പ്രകാശഗോപുരമായി തീരുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Aug. 05)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം