വചന വിചിന്തനം
"എന്റെ കര്‍ത്താവേ, എന്റെ ദൈവമേ! " (യോഹ. 20:28)
സഭ ഇന്ന് ദുക്റാന തിരുനാൾ ആഘോഷിക്കുകയാണ്. ഏവർക്കും തിരുനാളിന്റെ മംഗളങ്ങൾ ഏറ്റവും സ്നേഹപൂർവ്വം നേരുന്നു. ഭാരത സഭയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ പാകിയ വ്യക്തിയാണ് തോമാശ്ലീഹ. തന്റെ വിശ്വാസതീക്ഷണതയുടെ മഹത്തായ പ്രകടനമാണ് എന്റെ കർത്താവേ എന്റെ ദൈവമേ എന്നുള്ള വിശ്വാസപ്രഖ്യാപനം. തോമാശ്ലീഹായെ പോലെ ഈശോയിലുള്ള നമ്മുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുവാനും വിശ്വാസത്തിനു വേണ്ടി സ്വന്തം ജീവൻ പോലും പണയം വയ്ക്കുവാനും ഓരോ ക്രൈസ്തവനും സാധിക്കണം എന്ന സന്ദേശമാണ് ഓരോ ദുക്റാനാ തിരുനാളും നമുക്ക് നൽകുന്നത്. തോമാശ്ലീഹയിൽ നിന്ന് ലഭിച്ച പാരമ്പര്യം നിലനിർത്തുന്ന ഭാരതസഭയിലെ അംഗങ്ങൾ ആണ് നാം ഓരോരുത്തരും എന്ന നിലയിൽ നമുക്ക് അഭിമാനിക്കാം. മിശിഹായ്ക്കു വേണ്ടി മരിക്കാനും അവനെ പ്രഘോഷിക്കുവാനുമുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 03)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചനവിചിന്തന൦