📖 *വചന വിചിന്തനം* 📖
"അല്പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടല്മഞ്ഞാണു നിങ്ങൾ" (യാക്കോ. 4:14)
വിശുദ്ധമായ ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. ക്ഷണികമായ നമ്മുടെ ജീവിതം എപ്പോഴും മറ്റുള്ളവർക്കു നന്മയും സന്തോഷവും പകരുന്നതായിരിക്കണം. ഇപ്രകാരം നമ്മൾ ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതം അർത്ഥവത്താകുന്നത്. നമ്മുടെ ജീവിതത്തിലെ പോരായ്മകളും കുറവുകളും മാറ്റി, ദൈവത്തിലാശ്രയിച്ചു നന്മ നിറഞ്ഞ ജീവിതം നയിക്കുവാൻ നമുക്കു പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 31)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം