📖 *വചന വിചിന്തനം* 📖
"നിങ്ങള്‍ സ്നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു" (എഫേ. 3:17)
സ്വന്തം രക്തം ചിന്തി തന്റെ ജീവനെക്കാളേറെ നമ്മെ സ്നേഹിച്ച ഈശോയെ പോലെ നമുക്ക് ചുറ്റും ഉള്ളവരെ ആത്മാർത്ഥമായി സ്നേഹിക്കുവാൻ നമുക്ക് സാധിക്കണം. സ്നേഹിക്കുന്നവരിൽ നിന്ന് പലപ്പോഴും വേദനകൾ ആയിരിക്കും നമുക്ക് ലഭിക്കുക. എങ്കിലും അവയെല്ലാം മറന്ന് അവരെ ആത്മാർത്ഥമായി സ്നേഹിക്കുവാൻ നമുക്ക് സാധിക്കണം. അപ്പോഴാണ് നാം യഥാർത്ഥ ക്രിസ്തു ശിഷ്യരായി മാറുന്നത് കാരണം ക്രിസ്തുശിഷ്യന്റെ അടയാളം സ്നേഹമാണ്. ഈശോയെ പോലെ മറ്റുള്ളവരെ ആത്മാർത്ഥമായ സ്നേഹിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 30)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം