📖 *വചന വിചിന്തനം* 📖
"ഇവന് അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ?" (യോഹ. 9:2)
നമ്മുടെ ജീവിതത്തിൽ സഹനങ്ങളും വേദനകളും ഉണ്ടാകുന്നത് ദൈവം നമ്മെ ഉപേക്ഷിച്ചത് കൊണ്ടല്ല. മറിച്ച് ദൈവമഹത്വം നമ്മിലൂടെ വെളിവാക്കപ്പെടുവാൻ വേണ്ടിയാണ്. ദൈവം ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല. നമ്മുടെ വേദനകളിൽ അവൻ എപ്പോഴും നമ്മുടെ കൂടെയുണ്ട്. ദൈവം നമ്മുടെ ഒപ്പം ഉണ്ട് എന്നതിന്റെ അടയാളമാണ് നമ്മുടെ ജീവിതത്തിലെ ഓരോ സഹനങ്ങളും. സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 25)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം!