📖 *വചന വിചിന്തനം* 📖
"ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്" (1 കോറി. 15:10)
നമ്മുടെ ജീവിതത്തിൽ നാം എന്തെല്ലാം വിജയങ്ങൾ നേടിയിട്ടുണ്ടോ, എത്ര ഉയരങ്ങളിൽ എത്തിയിട്ടുണ്ടോ അവയെല്ലാം ദൈവകൃപയാലാണ്. ഇത് പൂർണ്ണമായും മനസ്സിലാക്കുമ്പോഴാണ് അഹങ്കാരം മനസ്സിൽ നിന്ന് അകന്ന് ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാനും ദൈവത്തോടു കൂടുതൽ അടുക്കുവാനും നമുക്ക് സാധിക്കുന്നത്. ഈ ദാനങ്ങൾ മറ്റുള്ളവരുടെ നന്മകൾക്കായി ഉപയോഗിക്കുവാൻ നാം പരിശ്രമിക്കണം. നമ്മുടെ കഴിവുകളിൽ ആശ്രയിച്ച് ജീവിക്കാതെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 23)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ
Tags:
വചന വിചിന്തനം